HOME
DETAILS
MAL
കരിപ്പൂരില്‍ 14 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
backup
January 05 2019 | 18:01 PM
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പോകാനെത്തിയ രണ്ടു യാത്രക്കാരില്‍ നിന്ന് 14 ലക്ഷത്തിന്റെ വിദേശ കറന്‍സി കേന്ദ്ര വ്യവസായ സുരക്ഷാ സേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് പള്ളിയേറ ഹദാദ്നഗര് ബേക്കല്‍ കുന്നില്‍ മുനീര്‍(43), കാസര്‍കോട് മുള്ളിയാര്‍ ബാലനടുക്ക അഷ്റഫ്(28) എന്നിവരാണ് സി.ഐ.എസ്.എഫ് വിഭാഗത്തിന്റെ പിടിയിലായത്. ഇവരെ കസ്റ്റംസിന് കൈമാറി. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഐ.എക്സ് 344 ദുബൈ വിമാനത്തില്‍ യാത്രചെയ്യാനാണ് ഇരുവരും കരിപ്പൂരിലെത്തിയത്.
മുനീറിന്റെ ഹാന്‍ഡ് ബാഗേജില്‍ ഒളിച്ചുവച്ച നിലയില്‍ 500 അമേരിക്കന്‍ ഡോളര്‍, 4500 യൂറോ എന്നിവയാണ് കണ്ടെടുത്തത്. അഷ്റഫിന്റെ ബാഗേജില്‍ നിന്നു 2600 യൂറോ, 5600 പൗണ്ട് കണ്ടെടുത്തു. ഇവരില്‍ നിന്നുമായി 14,09139 ലക്ഷം രൂപയുടെ കറന്‍സികളാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."