എയര്‍ ഇന്ത്യ സ്വകാര്യവല്കരിക്കാന് കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: രാജ്യത്തെ ഔദ്യോഗിക പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയെ സ്വകാര്യവല്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എയര്‍ഇന്ത്യ മരിക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.
കടുത്ത കടക്കെണിയിലാണെന്നും പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും അത് പ്രൗഡിയോടെ പറക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നഷ്ടമുണ്ടാക്കിയില്ലെങ്കിലും ലാഭമൊന്നുമുണ്ടായില്ല. ഈ വര്‍ഷവും നടത്താനുള്ള പണമുണ്ടാക്കും. എന്നാല്‍ കടക്കെണിയിലാണ്. 30,000 കോടി രൂപ എയര്‍ഇന്ത്യയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചു. എന്നിട്ടും രക്ഷപ്പെട്ടിട്ടില്ല. പൊതുപണമെടുത്ത് എപ്പോഴും ചെലവഴിക്കാന്‍ പറ്റില്ല. എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിപണിയില്‍ വച്ചാലും ആരും വാങ്ങാന്‍ വരില്ല.
ബാങ്കുകളുടെ കണ്‍സോഷ്യത്തിന് എയര്‍ഇന്ത്യയുടെ നിശ്ചിത ഓഹരികള്‍ നല്കുന്ന കാര്യം ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ അത് കടക്കെണിയാവില്ല. എയര്‍ഇന്ത്യ തന്നെ നേരിട്ട് ബാങ്കുകളെ ഇതിനായി സമീപിക്കും.
നേരത്തെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണിസാധ്യതയും മറ്റും കണക്കിലെടുത്ത് ഓഹരി വിറ്റഴിക്കല്‍ ഏതുവിധത്തില്‍ വേണമെന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീതി ആയോഗിന് നിര്‍ദേശംനല്‍കിയിരുന്നു.
തുടര്‍ന്ന് നഷ്ടത്തിലുള്ള74 സ്ഥാപനങ്ങളില്‍ 26 എണ്ണം അടച്ചുപൂട്ടുകയല്ലാതെ മാര്‍ഗമില്ലെന്നും ചിലതിന്റെ ഓഹരി വിറ്റഴിക്കാമെന്നുള്ള നിലപാടാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."