ഇത് റിയലിസം
ജിദ്ദ: കളിയഴകിന്റെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് റയല്‍ മാഡ്രിഡ്. പുതുവര്‍ഷത്തിലെ ആദ്യകിരീടമായ സ്പാനിഷ് സൂപ്പര്‍ കപ്പുയര്‍ത്തി അവര്‍ ആഹ്ലാദനൃത്തമാടി. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ വാശിയും ആവേശവും കോര്‍ത്തിണക്കിയ ഫൈനലില്‍ ബാഴ്സയെ പരാജയപ്പെടുത്തിയെത്തിയ അത്ലറ്റികോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-1നായിരുന്നു ജയം. ഷൂട്ടൗട്ടില്‍ അത്ലറ്റികോയുടെ ഷോട്ടുകള്‍ ഓരോന്നായി തടുത്തിട്ട തിബോട്ട് കോര്‍ട്ടോയിസാണ് നിര്‍ണായക ഘട്ടത്തില്‍ റയലിന് കിരീടം സമ്മാനിച്ചത്. 11ാം തവണയാണ് റയല്‍ സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്.
ഷൂട്ടൗട്ടില്‍ കര്‍വഹാല്‍, റോഡ്രിഗോ, മോഡ്രിച്ച്, റാമോസ് എന്നിവര്‍ റയലിനായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ അത്ലറ്റികോയ്ക്കായി കിക്കെടുത്ത സോളിനു തോമസിനും പിഴച്ചു.
നൂറ്റിപ്പതിനഞ്ചാം മിനുട്ടില്‍ റയലിന്റെ ഫെഡറികോ വാല്വെര്ദെ ചുകപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും അവസരം മുതലെടുക്കാന്‍ അത്ലറ്റികോയ്ക്ക് കഴിഞ്ഞില്ല. അത്ലറ്റികോ താരം അല്വോറോ മൊറോട്ടയെ വീഴ്ത്തിയതിനാണ് റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തത്. അത്ലറ്റികോ താരം അല്‍വാറോ മൊറോട്ട ഒറ്റയ്ക്ക് പന്തുമായി മുന്നേറുന്നതിനിടെ വാല്‍വെര്‍ദെയുടെ ടാക്ലിങ് റയലിന് പുതുജീവന്‍ വയ്ക്കുകയായിരുന്നു. ഈ സമയം വാല്വെര്ദെ താരത്തെ വീഴ്ത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, കിരീടം അത്ലറ്റികോയ്ക്കൊപ്പം നില്ക്കുമായിരുന്നു. നിര്‍ണായക ഇടപെടല്‍ നടത്തിയ യുവതാരം ഫെഡറിക്കോ വാല്വെര്ദെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
റയലിന് വേണ്ടി തുടക്കത്തില്‍ കിക്കെടുത്ത കര്‍വാജല്‍, റോഡ്രിഗോ, മോഡ്രിച്ച്, സെര്‍ജിയോ റമോസ് എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ അത്ലറ്റികോയ്ക്ക് വേണ്ടി കിക്കെടുത്ത സോളിനും തോമസിനും പിഴച്ചു. സോളിന്റെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ തോമസിന്റെ കിക്ക് ഗോളി തിബൗട്ട് വലതുവശത്തേക്ക് പറന്ന് തടുത്തു. കീറന്‍ ട്രിപ്പിയറിന് മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."