റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും
കോഴിക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് ഇന്ത്യക്കകത്തും പുറത്തുമായി എഴുപത് കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും.
പതിമൂന്നാം തവണയാണ് റിപ്പബ്ലിക് ദിനത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തി രാജ്യത്തിന്റെ മഹനീയ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പൊതുജന ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ , കുവൈത്ത് തുടങ്ങിയ മലയാളി സാന്നിധ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലും പരിപാടികള്‍ നടക്കും. മനുഷ്യ ജാലികയുടെ പ്രചാരണാര്‍ത്ഥം സന്ദേശ യാത്രകള്‍, പദയാത്രകള്‍, സാമൂഹ്യ മാധ്യമ പ്രചാരണങ്ങള്‍, സൗഹൃദ സംഗമങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടക്കും. ഓരോ കേന്ദ്രങ്ങളിലും സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."