HOME
DETAILS
MAL
നികുതി ഏകീകരണം ഇതരസംസ്ഥാന ലോട്ടറി കൊള്ളയ്ക്ക് വേണ്ടി: ചെന്നിത്തല
backup
January 05 2019 | 18:01 PM
തിരുവനന്തപുരം: ഇതരസംസ്ഥാന ലോട്ടറികളുടെ നികുതിയും 28 ല്‍ നിന്ന് 12 ശതമാനമാക്കി ഏകീകരിച്ച് ഇതരസംസ്ഥാന ലോട്ടറി മാഫിയക്ക് സംസ്ഥാനത്ത് കടന്നുകയറി കൊള്ള നടത്താന്‍ അവസരമൊരുക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള സംസ്ഥാന ലോട്ടറികളുടെ നികുതി ഇപ്പോള്‍ 12 ശതമാനമാണ്. എന്നാല്‍ മറ്റു സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള ലോട്ടറികളുടെ നികുതി 28 ആക്കി ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നതിനാലാണ് അവയ്ക്ക് കേരളത്തില്‍ കടന്നു കയറാന്‍ കഴിയാതിരിക്കുന്നത്.
ഇവയുടെ നികുതിയും 12 ശതമാനമായി ഏകീകരിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാരാണ് മുന്നോട്ട് വച്ചത്. ഇത് സംസ്ഥാന ലോട്ടറിയെ നശിപ്പിക്കുന്ന അപകടകരമായ നീക്കമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."