പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല; സി.എ.എയില്‍ ചര്‍ച്ചയാവാം: നിതീഷ് കുമാര്‍
പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ നിയമ ഭേദഗതി (സി.എ.എ)യില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച വേണം. എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കില്‍ സഭയില്‍ തന്നെ ചര്‍ച്ചയാകാം. എന്നാല്‍ പൗരത്വ രജിസ്റ്ററില്‍ ഒരു ചോദ്യവും വേണ്ട. പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ല നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഇതാദ്യമായാണ് പൗരത്വ നിയമ ഭേദഗതി എതിര്‍പ്പുമായി എന്‍.ഡി.എ ഘടക കക്ഷി രംഗത്തുവരുന്നത്. പൗരത്വ നിയമ ഭേദഗതിപാര്‍ലമെന്റില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുനൈറ്റഡ് പിന്തുണച്ചിരുന്നു.
നിയമസഭയിലെ പ്രഖ്യാപനത്തോടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുകയാണ് നിതീഷ് കുമാര്‍.
കഴിഞ്ഞവര്‍ഷം പാര്‍ട്ടി യോഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസാരിച്ചിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടി എം.പിമാര്‍ ഇതിനെ പിന്തുണച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമിടയില്‍ വിയോജിപ്പ് ഉയര്‍ന്നിരുന്നു.
പാര്‍ട്ടി ഉപാധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറും പാര്‍ലമെന്റില്‍ സ്വീകരിച്ച നിലപാടിനെിതരേ രംഗത്തെത്തിയിരുന്നു.
പ്രശാന്ത് കിഷോര്‍ പൗരത്വ നിയമത്തിനെതിരേയും എന്‍.ആര്‍.സിയ്ക്കുമെതിരേയും ശക്തമായ ഇടപെടലാണ് നടത്തിയത്. തുടര്‍ന്നാണ് നിതീഷ്‌കുമാര്‍ നിലപാട് മാറ്റിയത്.
പൗരത്വ രജിസ്റ്ററിനെതിരേ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമസഭയിലും നിലപാട് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."