HOME
DETAILS
MAL
ദുബൈയില്‍ 63 കാരിക്ക് കുഞ്ഞ് പിറന്നു
backup
February 21 2017 | 18:02 PM
ദുബൈ: 63 കാരിയായ ശ്രീലങ്കന്‍ വനിത പെണ്‍കുഞ്ഞിന് ജന്മം നല്കി. ദുബൈ തുംബെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 7.15 നായിരുന്നു അപൂര്‍വ പ്രസവം. ശ്രീലങ്കന്‍ വനിതയും അവരുടെ ഇന്ത്യക്കാരനായ ഭര്‍ത്താവും കുഞ്ഞുങ്ങളുണ്ടാകാന്‍ മൂന്നു തവണ കൃത്രിമ ബീജസങ്കലനം നടത്തിയിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു ഇത്.
ഇവര്‍ക്ക് പ്രമേഹം, പ്രസവസമയത്തുള്ള രക്താതിസമ്മര്‍ദ്ദം, പ്ലാസന്റ പ്രിവിയ തുടങ്ങി നിരവധി സങ്കീര്‍ണ അവസ്ഥകള്‍ നേരിടേണ്ടിവന്നു.
രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര സിസേറിയനും നടത്തേണ്ടിവന്നു. 2.3 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. ജഗത് നിര്‍മല പറഞ്ഞു. ഇന്നലെ അമ്മയും കുഞ്ഞും ആശുപത്രിവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."