HOME
DETAILS
MAL
തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് പരുക്ക്
backup
January 14 2020 | 06:01 AM
ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. രണ്ട് പേര്‍ക്ക് പരുക്കേറ്റു.ശാഖ തുറക്കാനെത്തിയ 12 ജീവനക്കാരെ സി.ഐ.ടി.യു സംഘമാണ് ആക്രമിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫിസുകള്‍ക്കും പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ശാഖ സുഖമമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ പൊലിസ് സംരക്ഷണം ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."