ശബരിമലയിലെ യുവതീ പ്രവേശനം കേസിന് ക്ഷീണമാകും: രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് 22ന് സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന് ക്ഷീണമാകുമെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതീപ്രവേശനം സാധാരണമായെന്ന് കോടതി തെറ്റിദ്ധരിക്കപ്പെടുമോയെന്ന് ആശങ്കയുണ്ട്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സമരത്തിന്റെ പരാജയമാണ്. എങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യുവതീപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി കള്ളം പറയുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വ്യാജമാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ സ്ത്രീ മല കയറിയിട്ടില്ലെന്ന് വ്യക്തമാണ്. മാധ്യമങ്ങളെക്കൂടി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ശബരിമലയിലെ വനിതാപ്രവേശനം തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."