ലഹരി വസ്തുക്കള്‍ക്കെതിരേ കുട്ടി പൊലിസിന്റെ റെയ്ഡ്
കൂത്താട്ടുകുളം: ലഹരി വസ്തുക്കളുടെ വിപണനവും ശേഖരണവും തടയുന്നതിനു വേണ്ടി കൂത്താട്ടുകുളം പോലിസും വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളും സംയുക്തമായി വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. വിദ്യാലയങ്ങളുടെ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന്ന തടയുന്നതിനായാണ് കുട്ടി പൊലിസിന്റെ സഹകരണത്തോടെ പൊലിസ് മിന്നല്‍ റെയ്ഡ് നടത്തിയത്.
നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് സമീപങ്ങളിലുള്ള ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളില്‍ സംഘം പരിശോധന നടത്തി. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വ്യാപാരസ്ഥാപനത്തില്‍നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. നിയമാനുസ്യത ലേബലുകള്‍ പതിച്ചിട്ടില്ലാത്ത പുകയില ഉപല്‍പന്നങ്ങളും പിടികൂടി.
പരിശോധനയ്‌ക്കൊപ്പം ലഹരിവിരുദ്ധ ബോധവത്ക്കരണവും വ്യാപരികള്‍ക്ക് നല്‍കി. കൂത്താട്ടുകുളം പൊലിസ് പ്രിന്‍സിപ്പല്‍ എസ്.ഐ ഇ.എസ് സാംസണ്‍ , എസ്.ഐ പി.എസ് സാബു , സിവില്‍ പൊലിസ് ഓഫിസര്‍ സിബി അച്ചുതന്‍ , ജിഷ , അഭിലാഷ് , വി എന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."