വ്യാപാരികള്‍ പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ ഓഫിസ് ഉപരോധിച്ചു
ആലുവ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് അസി. എഞ്ചിനീയറുടെ (റോഡ് വിഭാഗം ) ഓഫീസ് ഉപരോധിച്ചു. അസോസിയേഷന് പ്രസിഡന്റ് ഇ.എം. നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. എം. പത്മനാഭന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.ജെ റിയാസ്, ലത്തീഫ് പൂഴിത്തറ, കെ.സി.ബാബു, പി.എം. മൂസാക്കുട്ടി, ടി.സി . റഫീക്ക്, ഇസ്മായില്‍ , എ.ജെ റിജാസ് എന്നിവര്‍ സംസാരിച്ചു. .
നഗരത്തിലെ രൂക്ഷമായ പൊടിശല്യത്തിനു പരിഹാരം കാണുക, സ്വകാര്യ ടെലികോം കോബിളുകള്‍ വലിക്കുന്നതിനു കുഴി എടുത്ത റോഡുകള്‍ സഞ്ചാര യോഗ്യമാക്കുക, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവ്യത്തികള്‍ ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണു സമരം നടത്തിയത്.
അസി.എഞ്ചീനിയറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."