കേന്ദ്രശ്രമം കേരളം ബി.ജെ.പിയുടെ തട്ടകമാക്കാന്‍: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശബരിമല വിഷയംവച്ച് കേരളത്തെ ബി.ജെ.പിയുടെ തട്ടകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി . മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം സുപ്രിംകോടതിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും. എന്നാല്‍ അവരത് ചെയ്യുന്നില്ല. വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമിത്ഷായും മോദിയും കേരളത്തില്‍ വരുന്നതും ഈ ലക്ഷ്യംവച്ചാണ്. ശബരിമലവച്ച് രാഷ്ട്രീയലാഭമുണ്ടാക്കാമെന്നും അതുവഴി കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാമെന്നും ബി.ജെ.പിയും എല്‍.ഡി.എഫും കരുതുന്നു. സ്ത്രീകള്‍ക്ക് മലകയറാന്‍ സൗകര്യമൊരുക്കിക്കൊടുത്തുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. വിഷയത്തില്‍ സമാധാനപരമായി സമരപരിപാടികള്‍ നടത്താനാണ് യു.ഡി.എഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് ആ വിഷയമെല്ലാം കഴിഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."