പെന്ഷന് പ്രായം അറുപത് വയസാക്കണമെന്ന്
പറവൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം അറുപതു വയസായി ഉയര്‍ത്തി ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ പറവൂര്‍ മേഖല കണ്വെന്ഷന് ആവശ്യപ്പെട്ടു. നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് 60 വയസും സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍കാര്‍ക്ക് അമ്പത്താറ് വയസുമാണ് കണക്കാക്കുന്നത്. നിലവിലെ സര്‍വീസ് സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി. പി പ്രജില്‍ കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജി തോമസ് സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം ആര് സാജന്,ടി ആര് സംഗീത്, മേഖല സെക്രട്ടറി ആര് സന്ദീപ്, കെ.എല്‍.എ.യു ജില്ലാ പ്രസിഡന്റ് ബൈജു, വി.വി സ്വാമിനാഥ്, സി.എം സുജിത്ത്, പി.ആര് ദിലീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."