HOME
DETAILS

മലയാളിയുടെ ശുചിത്വസംസ്‌കാരം

  
backup
January 05 2019 | 19:01 PM

malayali


ആസിഫ് കുന്നത്ത്
9847503960#

 

ഇന്റീരിയര്‍ ഡിസൈനിങ്ങിലൂടെയും മറ്റും വീടുകളുടെയും ഓഫിസുകളുടെയും ഭംഗി വര്‍ധിപ്പിക്കുന്നതിന് ലക്ഷങ്ങളും കോടികളും ചെലവഴിക്കാന്‍ മടിയില്ലാത്ത മലയാളിയുടെ പരിസരബോധവും പൊതുശുചിത്വശീലവും അത്ഭുതപ്പെടുത്തുന്നതാണ്. ഭംഗിയായി കുളിച്ചു സുഗന്ധം പൂശി മുന്തിയ വസ്ത്രം ധരിച്ചു കാറില്‍ പുറംലോകത്തേയ്ക്കിറങ്ങുന്ന മാന്യന്മാരുടെ കൈയിലെ കവറിലേയ്‌ക്കൊന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ നമ്മള്‍ ഞെട്ടും.
അതില്‍ ഭംഗിയായി ഒളിപ്പിച്ചിരിക്കുന്നത് എച്ചിലായിരിക്കും, തല്ലേന്നു കഴിച്ച ഭക്ഷണത്തിന്റെ ചീഞ്ഞുനാറാന്‍ തുടങ്ങുന്ന അവശിഷ്ടങ്ങളും പിന്നെ പാല്‍ കവറുകളുള്‍പ്പെടെ കുറേ പ്ലാസ്റ്റിക് കൂടകളും. ശരീരത്തില്‍ സുഗന്ധം പുരട്ടി വാഹനത്തില്‍ കയറിപ്പോകുന്ന അവര്‍ പോകുന്ന വഴിയില്‍ ആരുമില്ലാത്ത ഇടം കണ്ടാല്‍ കൈയിലെ ദുര്‍ഗന്ധം വമിക്കുന്ന കവര്‍ വഴിയോരത്തേയ്ക്ക് എറിയും. പിന്നെ സ്മാര്‍ട്ടായി ഒരു പോക്കു പോകും. ഈ പരിപാടി ശീലമാക്കിയ നൂറുകണക്കിനാളുകളെ നമുടെ ചുറ്റുപാടും കാണാനാകും.
പൊതുസ്ഥലത്ത് ചായക്കപ്പുകളും ചിപ്‌സ് പാക്കറ്റുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുക, തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങിയ വൃത്തികെട്ട 'കലാപരിപാടി'കളിലൊന്നും നമുക്ക് ഒരു മാനക്കേടും തോന്നുന്നില്ല! ഈ നാണക്കേടു തോന്നായ്മയ്ക്കപ്പുറം ഒരു നാണക്കേട് വേറെ എന്താണുള്ളത്. ഇനിയെങ്കിലും സ്വയം വരുത്തുന്ന വൃത്തികേടുകളില്‍ ലജ്ജ തോന്നുന്നവരായി നാം മാറേണ്ടതല്ലേ. അങ്ങനെയൊരു ശീലമെങ്കിലും നാം വളര്‍ത്തിയെടുക്കേണ്ടതല്ലേ.
രണ്ടുനേരം കുളിക്കുന്നവരാണെന്നു മേനിപറയുന്ന കേരളീയരുടെ സാമൂഹ്യശുചിത്വബോധവും പരിസ്ഥിതിവിചാരവും പരിതാപകരമാണ്. തുറസായ സ്ഥലത്തെ വിസര്‍ജ്ജന തോതിലെ കുറവും ഖരമാലിന്യ സംസ്‌കരണം നടപ്പാക്കലും മറ്റും ആധാരമാക്കി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് നഗരങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. ഇതില്‍ ആദ്യപകുതിയില്‍പ്പോലും കേരളത്തിലെ ഒരു നഗരമെങ്കിലും ഉള്‍പ്പെട്ടിട്ടില്ല. പട്ടികയില്‍ ഇരുന്നൂറ്റി അന്‍പത്തിനാലാമതായി കോഴിക്കോടും ഇരുന്നൂറ്റി എഴുപത്തി ഒന്നാമതായി കൊച്ചിയും മുന്നൂറ്റി എഴുപത്തിരണ്ടായി തിരുവനന്തപുരവും ആണുള്ളത്.
കരയില്‍ മാത്രമല്ല വെള്ളത്തിലും മലയാളി നിക്ഷേപിക്കുന്ന അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ക്കു കൈയും കണക്കുമില്ല. പുഴകള്‍ കായലുകള്‍, തോടുകള്‍, കനാലുകള്‍, നീര്‍ത്തടങ്ങള്‍... അങ്ങനെ എല്ലായിടങ്ങളും മാലിന്യത്തള്ളല്‍ കാരണം പൂര്‍ണമായും വൃത്തിഹീനമായിരിക്കുന്നു. ചെറുകിട മീന്‍പിടുത്തക്കാരുടെ വലകളില്‍ നിറയുന്നത് മത്സ്യത്തേക്കാള്‍ പ്ലാസ്റ്റിക് കവറുകളും തെര്‍മോകോള്‍ കഷണങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളുമാണ്. ഇതിന്റെ വിശദമായ ദൃശ്യം ഒരു ചാനല്‍ ഈയിടെ സംപ്രേഷണം ചെയ്തിരുന്നു.
ജലത്തിന്റെ മലിനവല്‍ക്കരണം മൂലം ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന കനത്ത ആഘാതത്തെക്കുറിച്ചു നാം ബോധവാന്മാരാകേണ്ടതുണ്ട്. ഒട്ടും വ്യത്യസ്തമല്ല സമുദ്രങ്ങളുടെയും കടല്‍തീരങ്ങളുടെയും അവസ്ഥ. കുറച്ചുമുന്‍പു കോഴിക്കോട് ബീച്ചില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും സഹകരണത്തോടെ മാലിന്യം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അന്നു സ്വരൂപിക്കാനായ മാലിന്യത്തിന്റെ തോത് അത്ഭുതപ്പെടുത്തുന്നതാണ്. മൂന്നു ടണ്ണിലധികം സ്‌ക്രാപ് വെയിസ്റ്റും ഇ വേസ്റ്റും ഇരുന്നൂറിലധികം ചാക്കില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഒറ്റദിവസം കൊണ്ടു ശേഖരിച്ചത്.
കഴിഞ്ഞദിവസം ലോകത്തെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജോണ്‍ സാമുവല്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ നവീകരിച്ച സൗത്ത് ബീച്ചില്‍ ചിതറിക്കിടന്ന പ്ലാസ്റ്റിക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞങ്ങളെല്ലാം കൂടി എടുത്തുമാറ്റിയിരുന്നു. അത് ഒരു സമ്പൂര്‍ണപരിപാടിയായി കേരളത്തില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പിന്നീട് ദേശീയമാധ്യമങ്ങളോടു പറഞ്ഞു.
സുനാമി ഫണ്ടില്‍ നിന്ന് 85 കോടി ചെലവഴിച്ചു നവീകരിച്ചതാണ് സൗത്ത്ബീച്ച്. അതു പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഏറെ നാളായില്ല. പക്ഷെ, മാലിന്യക്കൂമ്പാരം കാരണം അവിടെ ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണിപ്പോള്‍. നമ്മുടെ നാട്ടില്‍ ജലസ്രോതസുകള്‍ വ്യാപകമായി മലിനപ്പെടുത്തിയിട്ടും നശിപ്പിച്ചിട്ടും ഒരു നടപടിയുമെടുക്കാതെ നിസംഗരായിരിക്കുകയാണ് അധികാരികള്‍. ജലാശയങ്ങള്‍ മലിനപ്പെടുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 500 രൂപ പിഴയേയുള്ളുവെങ്കിലും 1974 ലെ ജലസംരക്ഷണ നിയമപ്രകാരവും മുനിസിപ്പല്‍ അതോറിറ്റി ആക്ട് പ്രകാരവും ഒരു വര്‍ഷം തടവുവരെ ലഭിക്കും. അതൊന്നും പ്രാബല്യത്തില്‍ വരുത്തുന്നില്ല. ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയമാണു കാരണം.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ദീര്‍ഘവീക്ഷണത്തോടെയുള്ള നിയമനിര്‍മാണവും അതിന്റെ കാര്യക്ഷമമായ നടത്തിപ്പും നമ്മുടെ നാട്ടിലില്ല. 1991ല്‍ രൂപം നല്‍കിയ മുനിസിപ്പല്‍ നിയമത്തില്‍ പോലും കമ്പോസ്റ്റിങ്, ലാന്‍ഡ് ഫില്ലിങ്, ഡംപിങ് തുടങ്ങിയവക്കുറിച്ചു പരാമര്‍ശം മാത്രമേയുള്ളൂ. പ്ലാസ്റ്റിക്കിനെക്കുറിച്ചോ ഇ വെയ്സ്റ്റിനെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല. ഈയടുത്താണു നിയമസഭയില്‍ മാലിന്യസംസ്‌കരണം സംബന്ധിച്ചു വിശദമായ വകുപ്പുകള്‍ നിയമത്തിന്റെ ഭാഗമായി മാറിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനു നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പതിനാറു ശതമാനം വരുന്ന നഗരപ്രദേശത്താണു ജനസംഖ്യയുടെ പകുതിയിലധികവും. ഇവിടെത്തന്നെയാണ് ധനോല്‍പ്പാദനത്തിന്റെ 80 ശതമാനവും. പായ്ക്കറ്റില്‍ കിട്ടുന്ന ഭക്ഷ്യവും അല്ലാത്തതുമായ വസ്തുക്കളുടെ വ്യാപകമായ ഉപയോഗമാണു നഗരത്തിലെ ഏറ്റവും വലിയ മാലിന്യോല്‍പ്പാദനം.
ഓരോ കേരളീയനും ശരാശരി 250 ഗ്രാം മാലിന്യം ഉല്‍പാദിപ്പിക്കുന്നുവെന്നാണു കണക്ക്. ഇതു കോര്‍പറേഷനുകളില്‍ 465 ഗ്രാമും പഞ്ചായത്തുകളില്‍ 190 ഗ്രാമുമാണ്. കോര്‍പറേഷനുകളില്‍ 1683 ടണ്ണും മുനിസിപ്പാലിറ്റികളില്‍ 758 ടണ്ണും പഞ്ചായത്തുകളില്‍ 4565 ടണ്ണും മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നാണ് 2006 ലെ കണക്ക്. ഓരോ വര്‍ഷവും 1.4 ശതമാനം മിനിമം വര്‍ധനയുണ്ട്. അങ്ങനെയെങ്കില്‍ പ്രതിദിന മാലിന്യോല്‍പാദനം 8000 ടണ്ണാണ്. അതില്‍ 70 ശതമാനം ജൈവമാലിന്യവും 30 ശതമാനം അജൈവ മാലിന്യങ്ങളുമാണ്.
അതു വേണ്ടത്ര ഫലവത്തായില്ല. സര്‍ക്കാരുകളുടെയും ശുചിത്വമിഷന്റെയും ബ്യൂറോക്രാറ്റിക് സമീപന രീതി കാരണം ജനങ്ങളെ വിശ്വാസത്തിലെടുത്ത്, ആവേശം കൊള്ളിച്ചു പദ്ധതി ഫലപ്രദമായി നടപ്പിലാക്കാനായില്ല. നിഷേധാത്മക സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ജനങ്ങളുടെ മാത്രമല്ല അധികൃതരുടെയും, മാനസികവസ്ഥയിലും സമീപനരീതിയിലും വലിയ മാറ്റം അനിവാര്യമാണ്.
ആലപ്പുഴയില്‍ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ മുന്‍പു തുടങ്ങിവച്ച പദ്ധതിയില്‍ സമ്പൂര്‍ണ ശുചിത്വ പദവി കൈവരിക്കാന്‍ ഓരോ വാര്‍ഡിനും നിശ്ചയിച്ച മാനദണ്ഡങ്ങള്‍ മാതൃകയാക്കാവുന്നതാണ്. 25 ശതമാനം വീടുകളില്‍ കമ്പോസ്റ്റ് പിറ്റോ 200 ബയോഗ്യാസ് പ്ലാന്റോ നിര്‍മിക്കണമെന്നതാണ് ഇവിടത്തെ ഒന്നാമത്തെ വ്യവസ്ഥ. ബയോഗ്യാസ് പ്ലാന്റും കമ്പോസ്റ്റുമായാല്‍ പകുതി വീടുകളിലെങ്കിലും ഉറവിടമാലിന്യ സംസ്‌കരണം യാഥാര്‍ഥ്യമാവും.
എല്ലാ വീടുകളിലും ജൈവാജൈവമാലിന്യം വേര്‍തിരിക്കണം. ജൈവമാലിന്യം വീട്ടില്‍ സംസ്‌കരിക്കണം. സംസ്‌കരിക്കാത്ത ജൈവമാലിന്യം മുനിസിപ്പാലിറ്റി വണ്ടികളിലെത്തിക്കണം.പ്ലാസ്റ്റിക് സംഭരിച്ചു നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്ന വാര്‍ഡുകള്‍ക്കാണു സമ്പൂര്‍ണ ശുചിത്വ പദവി നല്‍കുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി ആലപ്പുഴ മാതൃക കേരളത്തിലാകമാനം വ്യാപിപ്പിക്കാനുള്ള പദ്ധതിക്കു ശുചിത്വമിഷന്‍ തയാറാവണം. എന്നാലേ, കേരളത്തില്‍ ഭാവിയില്‍ ആവാസ വ്യവസ്ഥ നിലനില്‍ക്കുകയുള്ളൂ.
കേരളത്തിലെ വിനോദസഞ്ചാര സാധ്യത അന്നന്നു വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാലിന്യവിഷയം ഗൗരവത്തിലെടുത്തു പരിഹരിച്ചേ മതിയാകൂ.1986ല്‍ അന്‍പതിനായിരത്തില്‍ താഴെ മാത്രം ടൂറിസ്റ്റുകളാണു വന്നതെങ്കില്‍ 2012ല്‍ അതു പത്തൊന്‍പതു ലക്ഷമായി. അതില്‍ പാതിയും വിദേശികളാണ്. ടൂറിസത്തില്‍ നിന്നു വര്‍ഷത്തില്‍ 25,000 കോടിയിലധികമാണു വരുമാനമെന്ന് ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടു അതിഗൗരവ സമീപനമായിരിക്കണം ശുചിത്വപാലനത്തില്‍ സ്വീകരിക്കേണ്ടത്.
1974ലെ ജല സംരക്ഷണനിയമം കൃത്യമായി നടപ്പില്‍ വരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയാറാവണം.40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും ഫ്‌ളക്‌സുകളുടെയും ഉപയോഗം നിര്‍ബന്ധമായും തടയണം. മാലിന്യോല്‍പ്പാദനം പരമാവധി കുറയ്ക്കാനും പുനഃരുപയോഗിക്കാനും രൂപാന്തരപ്പെടുത്തി ഉപയോഗിക്കാനും അനാവശ്യ ഉപഭോഗം നിയന്ത്രിക്കാനും പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. 2016 ലെ മൂന്നു നിയമങ്ങളായ സോളിഡ് വേയ്സ്റ്റ് മാനേജിങ് റൂള്‍സ് ,പ്ലാസ്റ്റിക് വെയ്സ്റ്റ് മേനേജിങ് റൂള്‍സ് ,ഇ വെയ്സ്റ്റ് മേനേജിങ് റൂള്‍സ് തുടങ്ങിയവ ഇഴകീറി വിട്ടുവീഴ്ചയില്ലാതെ മുഖം നോക്കാതെ നടപ്പില്‍ വരുത്താന്‍ ഇച്ഛാശക്തി കാണിക്കണം.
(സബര്‍മതി ഫൗണ്ടേഷന്‍
ചെയര്‍മാനാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago