ചേര്‍ത്തല താലൂക്കില്‍ അര്‍ബുദ രോഗികള്‍ പെരുകുന്നെന്ന്
തുറവൂര്‍: ചേര്‍ത്തല താലൂക്കിലെ വടക്കന്‍ പഞ്ചായത്തുകളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. അരൂര്‍ ,എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി എന്നി പഞ്ചായത്തുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് ക്യാന്‍സര്‍ രോഗികള്‍ വര്‍ധിച്ചു വരുന്നത്.
അടുത്ത കാലത്ത് ഈ പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വൃക്ക, ക്ഷയരോഗികളും ഇവിടെ ധാരാളമുണ്ട്. ഇടത്തോടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശങ്ങളിലെ ജല സ്രോ തസ്സുകളിലേക്ക് ഒഴുകിയെത്തുന്നത് മത്സ്യ സംസ്‌ക്കരണ ഫാക്ടറികളിലെ രാസവസ്തുക്കള്‍ അടങ്ങിയ ജലമാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഈ മേഖലയിലെ ജലസ്രോതസുകള്‍ക്ക് ഇരുമ്പിന്റെ അംശം കൂടിയതും ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാണെന്ന് പഠനത്തില്‍ കണ്ടെത്തി.
മത്സ്യ സംസ്‌ക്കരണ ശാലകളില്‍ അനാരോഗ്യ ജോലി സാഹചര്യവുമുണ്ട്. അരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ നിരവധി പേര്‍ ക്യാന്‍സര്‍ ബാധിരാണെന്ന് പഠനത്തില്‍ വ്യക്തമാക്കി.ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടികള്‍ ആവിഷ്‌ക്കരിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."