ചൊരിമണലില്‍ പൊന്നണിഞ്ഞ് ഷമാം വിളഞ്ഞു
ചേര്‍ത്തല: ചൊരിമണലില്‍ ഷമാം വിളയുന്ന അപൂര്‍വ്വ കാഴ്ചയാണ് ഇലഞ്ഞിപ്പാടത്ത് വിസ്മയം തീര്‍ക്കുന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഇവിടെ ഷമാം പഴം കൃഷി ചെയ്ത കര്‍ഷകര്‍ നൂറുമേനി വിളവു കൊയ്തു. ചേര്‍ത്തല തെക്ക് സഹകരണബാങ്കിന്റെ വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് ഇലഞ്ഞിപ്പാടത്തെ ക്യഷിയിടത്തില്‍ മറ്റ് വിളകള്‍ക്കൊപ്പം ഷമാം കൃഷിചെയ്തത്. ബംഗ്ളുരുവില്‍ നിന്നാണ് കൃഷിക്കുള്ള വിത്ത് സംഘടിപ്പിച്ചത് കരപ്പുറത്തെ ചൊരിമണലില്‍ രൂക്ഷമായ വേനല്‍ച്ചൂട് നിലനില്ക്കുമ്പോള് ഷമാം വിളയുമോയെന്ന ആശങ്ക കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നു. അതെല്ലാം തെറ്റാണെന്നു തെളിയിച്ചാണ് വിളവ്.
കിലോയക്ക് 60 രൂപവരെ വില ലഭിക്കുന്ന പഴം വന്‍തോതില്‍ വിളഞ്ഞു. ഒരുകിലോയിലേറെ തൂക്കമുള്ള പഴമാണ് തോട്ടത്തില്‍ വിളഞ്ഞത്. പ്രമേഹ നിയന്ത്രണത്തിന് പ്രയോജനപ്പെടുന്ന ഈ പഴവര്‍ഗത്തിന് വിപണിയില്‍ പ്രിയമേറെയാണ്.
ജ്യൂസ് തയ്യാറാക്കിയാണ് അധികവും ഉപയോഗിക്കുന്നത്. ഇലഞ്ഞിപ്പാടത്ത് വെള്ളരി ഉള്‍പ്പെടെ വിവിധയിനം പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിത്ത് ഉപഗോഗിച്ചുള്ള ചീരകൃഷിയും ഉണ്ട്. അഞ്ച് മാസംവരെ വിളവ് ലഭിക്കുന്ന ഇനമാണിത്. മാസങ്ങള്‍ പിന്നിട്ടാലും പൂക്കാതെ തുടര്‍ച്ചയായി വിളവ് നല്‍കും. ഇതിനകം 10 ടണ്ണോളം ചീരയാണ് വിറ്റത്. 'പവിഴം' കൃഷി ഗ്രൂപ്പാണ് ഷമാം ഉള്‍പ്പെടെയുള്ള രണ്ടേക്കര്‍ തോട്ടം ഒരുക്കിയത്. ഒരേക്കറില്‍ മരച്ചീനി കൃഷിയുമുണ്ട്.
യുവകര്‍ഷകരായ മോഹനന് മണ്ണാശേരി, ബി സതീശന്, കെ ഡി പ്രോവിഡന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.ഷമാം പഴകൃഷിയുടെ വിളവെപ്പ്എ എം ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി വി മനോഹരന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് രഘുവരന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി സലിം, വിജയമ്മ, റോസ് മേരി, രജിമോള് ബിജു, അംബിക അശോകന്, പൊതുപ്രവര്‍ത്തകരായ പി.എസ് കുഞ്ഞപ്പന്, പി.എസ് വേണുഗോപാല്‍, വി വിനോദ്, കൃഷി ഓഫിസര്‍ എ.പി അനൂപ്, ഭൂവുടമ ഇലഞ്ഞിയില്‍ പി കെ സോമന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."