HOME
DETAILS

പരീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

  
backup
January 05 2019 | 19:01 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf


പനാജി: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില രേഖകള്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ്. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ഛോദാന്‍കര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടേതെന്ന് അവകാശപ്പെട്ടുള്ള ഒരു ശബ്ദസന്ദേശം പുറത്തുവന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരീക്കറുടെ താമസ സ്ഥലത്തുണ്ടെന്നാണ് വിശ്വജിത്ത് റാണെ അവകാശപ്പെട്ടത്. ഇക്കാര്യം വെളിപ്പെട്ട സാഹചര്യത്തില്‍ പരീക്കറുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിവാദ ശബ്ദസന്ദേശം പുറത്തുവിട്ടത്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഉണ്ടെന്നാണ് വിശ്വജിത്ത് റാണെ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിന്റെ അവകാശവാദം കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി വിശ്വജിത്ത് റാണെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്ക് കത്തയച്ചിരുന്നു. അതേസമയം ഈ ശബ്ദസന്ദേശം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്ന് ബി.ജെ.പിയിലെ പല മുതിര്‍ന്ന നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago