യുദ്ധത്തിനൊരുങ്ങുക; ചൈനീസ് സേനയോട് ജിന്‍പിങ്
ബെയ്ജിങ്: ചൈനീസ് സൈന്യത്തോട് യുദ്ധത്തിനു സജ്ജമാകാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്. വെള്ളിയാഴ്ച സൈനിക മേധാവികളുടെ യോഗത്തിലാണ് അടിയന്തരമായി ആവശ്യമുള്ള എല്ലാ സംവിധാനങ്ങളും ശക്തിപ്പെടുത്തി യുദ്ധസന്നാഹമൊരുക്കാന് ജിന്‍പിങ് ആവശ്യപ്പെട്ടത്. അമേരിക്കയുമായുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായതിനു പുറമെ തായ്വാന്റെ പദവി, ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളുടെ അവകാശം തുടങ്ങിയ വിഷയങ്ങളില്‍ സംഘര്‍ഷങ്ങളുടെ നടുക്കടലിലാണ് ചൈനയുള്ളത്.
ഇതിനു പിറകെയാണു സൈന്യത്തെ സര്‍വായുധ സജ്ജരാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. സൈനിക മേധാവികളുടെ യോഗത്തില്‍ ജിന്‍പിങ് ചൈന അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ അക്കമിട്ടുനിരത്തി.
ഇത്തരമൊരു പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പുരോഗതിയും സുരക്ഷയും ഉറപ്പാക്കാന്‍ സായുധസേന സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."