തോമസ് ഐസക്കിനെതിരേ സി.പി.ഐ നേതാവ് ടി പുരുഷോത്തമന്‍
മണ്ണഞ്ചേരി :കേരളത്തിന്റെ വ്യവസായ നവോഥാനനായകനായ ടി.വി തോമസിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ആലപ്പുഴക്കാര്‍ അയവിറക്കുന്നത് ധനമന്ത്രി തോമസ് ഐസക്കിന് ഇഷ്ടപ്പെടുന്നില്ലെന്ന് സി.പി.ഐ നേതാവ് ടി പുരുഷോത്തമന്‍ പറഞ്ഞു. കേരളാ സ്പിന്നേഴ്‌സ് തുറക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പിന്നേഴ്‌സ് തുടങ്ങിയകാലംമുതല്‍ സി.പി.എം എതിരായിരുന്നെന്നും സി.പി.ഐ സംസ്ഥാന എക്‌സികുട്ടിവ് അംഗം പറഞ്ഞു. ഈ വ്യവസായസായശാലയുടെ ഉദ്ഘാടനദിവസം കരിദിനം ആചരിച്ചവരാണ് ഇപ്പോള്‍ കേരളത്തിന്റെ വ്യവസായ വകുപ്പ് കൈകാര്യചെയ്യുന്ന പാര്‍ട്ടിയെന്നും പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ടെക്‌സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള 5 സ്ഥാപനങ്ങളില്‍ നാലെണ്ണത്തിനും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടും സ്പിന്നേഴ്‌സിനോടുമാത്രം അവഗണന വച്ചുപുലര്‍ത്തുന്നത് അംഗീകരിക്കില്ലെന്നും സി.പി.ഐ നേതാവ് പറഞ്ഞു. കേരളാ സ്പിന്നേഴ്‌സില്‍ നിലവില്‍ 115 പേര്‍ ജീവനക്കാരായുള്ളതില്‍ 70 ഉം എ.ഐ.ടി.യു.സിക്കാരായതുകൊണ്ടാണോ സ്ഥാപനത്തോട് ചിറ്റമ്മനയമെന്നും അദ്ദേഹം ചോദിച്ചു.
വരുംകാലങ്ങളില്‍ ആലപ്പുഴ മണ്ഡലത്തിലെ ജനപ്രതിനിധിക്ക് എ.ഐ.ടി.യു.സി ക്കാരുടെ സഹായം വേണ്ടെന്നുകൂടി ഈ ധാരണയുള്ളവര്‍ പരസ്യമായി പറണമെന്നും ടി.പുരുഷോത്തമന്‍ പറഞ്ഞു. എല്‍.ഡി.എഫ് വന്നാല്‍ എല്ലാംശരിയാകുമെന്നാണ് പറഞ്ഞത് എന്നാല്‍ ഐസക്കിപ്പോള്‍ അടുപ്പക്കാരോട് പറയുന്നത് സ്പിന്നേഴ്‌സ് ഒഴികെ എല്ലാം ശരിയാകുമെന്നാണ്. തെരഞ്ഞെടുപ്പില്‍ സ്പിന്നേഴ്‌സ് തുറക്കുമെന്ന് വാഗ്ദാനം നല്‍കിയ ധനമന്ത്രി വാക്കുപാലിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ഡി.ഹര്‍ഷകുമാര്‍ അദ്ധ്യക്ഷതവഹിച്ചു സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ്,പി.വി.സത്യനേശന്‍,പി.ജ്യോതിസ്, പി.പി.ഗീത,ദീപ്തി അജയകുമാര്‍,പി.ജി.സുനില്‍കുമാര്‍,വി.പി.ചിദംബരന്‍ എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."