പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത ശേഷം ചര്‍ച്ചയെന്ന് സി.ഐ.ടി.യു, തിരിച്ചെടുക്കുന്ന പ്രശ്‌നമേയില്ലെന്ന് മാനേജ്‌മെന്റ്: മുത്തൂറ്റിലെ ചര്‍ച്ച അലസിപ്പിരിഞ്ഞു, സമരം ശക്തമാക്കാന്‍ തൊഴിലാളികള്‍
കൊച്ചി: മുത്തൂറ്റ് ഫിന്‍ കോര്‍പ്പിലെ തൊഴിലാളി സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ച മാനേജ്‌മെന്റിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് അലസിപ്പരിഞ്ഞു. ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ ലേബര്‍ ഒഫീസറുടെ മുമ്പില്‍ നടന്ന ചര്‍ച്ച അലസിയതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ വ്യക്തമാക്കി. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്തശേഷം മാത്രം ചര്‍ച്ച എന്നതായിരുന്നു സി.ഐ.ടി.യു നിലപാട്. എന്നാല്‍ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ് സി.ഐ.ടി.യു നേതാക്കളോട് അസന്നിഗ്ധമായി വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നുമാണ് മാനേജ്മെന്റ് നിലപാട്.
ഇതോടെ സമരം കുടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ അറിയിച്ചു. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നും തൊഴിലാളികള്‍ സമരം തുടരുമെന്നും എളമരം കരീം മാധ്യമങ്ങളോട് വ്യക്തമാക്കി. ജീവനക്കാരെ തിരിച്ചെടുത്ത ശേഷം തുറന്ന ചര്‍ച്ചയാകാമെന്നും കരീം വ്യക്തമാക്കി.
സംസ്ഥാനത്തെ 43 ശാഖകളില്‍ നിന്ന് യൂനിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടിസ് ഇമെയില്‍ വഴി നല്‍കിയത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."