മണ്ണ് വില കൂട്ടാന്‍ തീരുമാനിച്ചു: തോമസ് ചാണ്ടി
കുട്ടനാട്: കുട്ടനാട്ടിലെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായിരുന്ന മണ്ണിന്റെ വിലക്കുറവ് കൂട്ടി നല്‍കുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗത്തില്‍ തീരുമാനമായതായി തോമസ് ചാണ്ടി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വികസന പദ്ധതികള്‍ക്കാവശ്യമായ മണ്ണിനു മതിയായ വില ലഭ്യമല്ലാത്തതിനാല്‍ മുങ്ങിക്കിടക്കുകയായിരുന്നു.
ഭൂപ്രകൃതിയില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന കുട്ടനാടിന്റെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനോട് ആവശ്യപ്പെട്ടതനുസരിച്ച് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറും ചീഫ് എന്‍ജിനീയര്‍മാരും കുട്ടനാട് ഉള്‍പ്പടെയുള്ള സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനമെടുത്തത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഈ മാസം തന്നെ ഇറക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി സമര്‍പ്പിക്കുവാന്‍ ചീഫ് എന്‍ജിനീയര്‍മാരെ മന്ത്രി ചുമലപ്പെടുത്തി.
കുട്ടനാട്ടുകാരുടെ ദീര്‍ഘനാളായ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുത്ത പൊതുമരാമത്ത് മന്ത്രിയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി തോമസ് ചാണ്ടി എം.എല്‍.എ അറിയിച്ചു.
യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ്, ബില്‍ഡിങ്‌സ്, കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍മാര്‍, ആലപ്പുഴ ജില്ലയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പൊതുമരാമത്ത് മന്ത്രിയുടെ ചേമ്പറില്‍ നടന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."