ഹരിഷ് വാസുദേവനെയും പൗരത്വത്തെ എതിര്‍ക്കുന്ന അഭിഭാഷകരെയും പാകിസ്താനിലേക്ക് വിടണമെന്ന് ടി.പി സെന്‍കുമാര്‍
പാലക്കാട്: ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ ആര്‍ക്കും നാവിനു ലൈസന്‍സുവേണ്ടെന്നായിരിക്കുന്നു നാട്ടുനടപ്പ്. എന്തും പറയാം. ആരെക്കുറിച്ചും. ഉന്നത സ്ഥാനങ്ങളിലിരുന്ന് വിരമിച്ചവര്‍ക്കും അതു വേണ്ടെന്നാണ് മുന്‍ ഡി.ജി.പി സെന്‍ കുമാറും പലപ്പോഴും പ്രഖ്യാപിക്കുന്നത്.
സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ.ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്നാണ് ടി.പി സെന്‍കുമാറിന്റെ പുതിയ വിടുവായത്വം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് പ്രകോപനപരമായ പ്രസംഗം. 'മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന മത്സരമാണ് കേരളത്തില്‍ നടക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണമെന്നും ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ്,' എന്നും സെന്‍കുമാര്‍ പാലക്കാട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."