നെടുമങ്ങാട് നഗരസഭയിലെ കണ്ണാറംകോട് കമ്യൂനിറ്റിഹാള്‍ ഉപയോഗശൂന്യം
നെടുമങ്ങാട്: ഏതുനിമിഷവും നിലംപൊത്താറായ കണ്ണാറംകോട് കമ്യൂനിറ്റിഹാള്‍ സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. നിര്‍മാണംകഴിഞ്ഞ് എട്ടുവര്‍ഷം മാത്രമായിരുന്നു കമ്യൂനിറ്റിഹാള്‍ ഉപഗോഗിച്ചത്. ചുവരുകള്‍ തകര്‍ന്നു മേല്‍ക്കൂര നിലംപൊത്തിയ ഹാള്‍ നിലവില്‍ ഉപയോഗശൂന്യമാണ്. കളി സ്ഥലമായിരുന്നിടത്താണ് നഗരസഭ ആദ്യം കമ്യൂനിറ്റിഹാള്‍ നിര്‍മിച്ചത്. അശാസ്ത്രീയമായ നിര്‍മാണം കാരണം കെട്ടിടം അധികനാള്‍ കഴിയുംമുന്‍പ് തകര്‍ന്നു . അടിത്തറ നിര്‍മിച്ചതിലെ പാളിച്ചയാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് പുതിയ പദ്ധതി തയാറാക്കി നഗരസഭ വീണ്ടും കമ്യൂനിറ്റിഹാള്‍ നിര്‍മിച്ചു. ഈ കെട്ടിടമാണ് നിലവില്‍ തകര്‍ന്നു ഉപയോഗശൂന്യമായി കിടക്കുന്നതു.
കുഞ്ഞുങ്ങള്‍ക്ക് പോളിയോമരുന്നുവിതരണം, വാര്‍ഡ്-സഭായോഗങ്ങള്‍, കല്യാണ റിസപ്ഷനകള്‍, പാതുയോഗങ്ങള്‍ എന്നിവയെല്ലാം കമ്യൂനിറ്റിഹാളിലാണ് നടത്തിവന്നിരുന്നത്. കെട്ടിടം തകര്‍ന്നതോടെ ഇവയെല്ലാം നടക്കുന്നത് സമീപത്തെ വീടുകളിലും റോഡിവാക്കിലുമാണ്. പാതുവഴിയോട് ചേര്‍ന്ന് നിലംപൊത്താറായ കമ്യൂനിറ്റിഹാള്‍ അപകടഭീഷണിയായിട്ടു നാളുകളേറെയായി. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ജീവന്‍ പണയംവച്ചാണ് ഇതുവഴി കടന്നുപോകുന്നത്. കമ്യൂനിറ്റിഹാള്‍ അടിയന്തിരമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ഇടിഞ്ഞുവീണ് ഏതുസമയത്തും അപകടമുറപ്പാണ്. കണ്ണാറംകോട് പുതിയ കമ്യൂനിറ്റിഹാള്‍ അടിയന്തിരമായി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."