ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്വീകരണം
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട , ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്കു തിരുവനന്തപുരം ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സൊസൈറ്റിയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും വികാസം സാംസ്കാരിക വേദിയും സംയുക്തമായി സ്വീകരണം നല്‍കും.ഇന്നു ഉച്ചക്ക് രണ്ടു മണിക്ക് ധര്‍മാലയം റോഡില്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സൊസൈറ്റി ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.ഷംനാദ് അധ്യക്ഷനാകും.പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. സി.ദിവാകരന് എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത് എന്നിവര്‍ ചെയര്‍മാനെ ആദരിക്കും. പാളയം ഇമാം വി.പി സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാള്‍, ഫാദര്‍ എല്‍ദോസ് മറ്റമന എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."