HOME
DETAILS
MAL
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം
backup
January 05 2019 | 20:01 PM
കൊച്ചി: ക്രമസമാധാനം തകര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന് ഓഫ് ഹിന്ദു ഓര്ഗനൈസേഷന്. ശബരിമല ആചാര അനുഷ്ഠാന സംരക്ഷണത്തിനായി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമിതിയുടെ സംസ്ഥാനതല നേതൃയോഗം 13ന് തൃശൂരില്‍ ചേര്‍ന്ന് ഭാവി സമര പരിപടികള്‍ക്ക് രൂപം നല്‍കും. ചെയര്മാന് എ.എം ഭക്തവത്സലന്, ഷെല്ലി രാമന് പുരോഹിത്, എന്‍.എം സനൂപ് വാര്‍ത്താസമ്മേളനത്തില്‍ പെങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."