ദേശീയ നാടോടി കലാസംഗമം 24 മുതല്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ദേശീയ നാടോടി കലാസംഗമത്തിന് 24ന് തുടക്കമാകും. നിശാഗന്ധിയില്‍ വൈകിട്ട് ആറിന് മന്ത്രി എ.സി മൊയ്തീന് കലാസംഗമം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരത് ഭവന് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഭാരത് ഭവനും വൈലോപ്പിള്ളി സംസ്കൃതി ഭവനുമാണ് സംഘാടകര്‍.
ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാര് അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമം കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 24, 25, 26 തിയതികളിലാണ് അരങ്ങേറുന്നത്. കേരളത്തിനൊപ്പം ജമ്മു കശ്മീര്‍, രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളാണ് പരിപാടികളുമായി അരങ്ങില്‍ നിറയുക.
കേരളത്തില്‍ നിന്ന് തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന നാടന്‍ കലാരൂപങ്ങളും സംഗമത്തില്‍ അവതരിപ്പിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."