കെ.പി.സി.സി പുനഃസംഘടന: അന്തിമപട്ടിക ഉടന്‍
ഭാരവാഹികളുടെ എണ്ണം 50ല്‍ താഴെയാക്കും
ന്യൂഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. പുതിയ ടീം ഉടനുണ്ടാകും. ഒരാഴ്ചയ്ക്കുള്ളില്‍ പട്ടിക പുറത്തുവരും. ഭാരവാഹിപട്ടികയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. രാഹുല്‍ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമായും ചര്‍ച്ച നടത്തിയതായും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 50 ആയി ചുരുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എ, ഐ ഗ്രൂപ്പുകളില്‍നിന്ന് 10 വീതം ജന. സെക്രട്ടറിമാരുണ്ടാകും. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ഭാരവാഹികളുടെ ബാഹുല്യം അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ജനപ്രതിനിധികളെ ഭാരവാഹിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് മുല്ലപ്പള്ളി സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു.
സമസ്തയുമായി പ്രശ്നങ്ങളില്ല:
മുല്ലപ്പള്ളി
ന്യൂഡല്‍ഹി: സമസ്തയുമായി പ്രശ്നങ്ങളുണ്ടെന്നത് അടിസ്ഥാനരഹിതമെന്ന് കെ.പി.പി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സമസ്തയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. സമസ്തയുടെ നേതാക്കള്‍ക്ക് എന്നെ വര്‍ഷങ്ങളായി അറിയാം. മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനും വേണ്ടിവന്നാല്‍ മരിക്കാനും തയാറാകുന്ന ആളാണ് താനെന്ന് അവര്‍ക്കറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."