ഇന്ത്യ പ്രസ്ക്ലബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മാധ്യമശ്രീ പുരസ്കാരത്തിന് ജോസി ജോസഫ് അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ചാനല്‍ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന് മാധ്യമരത്ന പുരസ്കാരത്തിനും അര്‍ഹനായി.
പുരസ്കാര ദാനം 13ന് വൈകിട്ട് ആറിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ്ബ് പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ മൈതാനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാധ്യമ രംഗത്ത് വിവിധ മേഖലകളില്‍ മികവ് കാട്ടിയ ഒമ്പത് വ്യക്തികള്‍ക്കും പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം വി.എസ് രാജേഷിനും(കേരള കൗമുദി), പി.ആര് സുനിലിനും (ഏഷ്യാനെറ്റ് ന്യൂസ്) ലഭിച്ചു.
മികച്ച സംവാദകന് എന്‍.പി ചന്ദ്രശേഖരന്(കൈരളി ടി.വി), മികച്ച വാര്‍ത്താ അവതാരകന് അഭിലാഷ് മോഹനന് (റിപ്പോര്‍ട്ടര്‍ ടി.വി) മികച്ച അന്വേഷണാത്മക വാര്‍ത്ത എം. നിസാര്‍ (മാധ്യമം), മികച്ച ഫോട്ടോഗ്രാഫര്‍ അരവിന്ദ് വേണുഗോപാല്‍ (മലയാള മനോരമ), മികച്ച ഫീച്ചര്‍ എ. എസ് ശ്രീകുമാര്‍, മികച്ച യുവ മാധ്യമ പ്രവര്ത്തകന് അഖില്‍ അശോക് (മനോരമ ഓണ്‍ലൈന്‍)എന്നിവരാണ്. 25,000 രൂപയും പ്രശംസാ ഫലകവും ആണ് ഇവര്‍ക്ക് ലഭിക്കുക.
ഡോ. ഡി. ബാബു പോള്‍, കെ.എം റോയ്, തോമസ് ജേക്കബ്, അലക്സാണ്ടര്‍ സാം, ഡോ. എം.വി പിള്ള എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."