വ്യാപാരി വ്യവസായി ഏകോപന സമിതി മീനച്ചില്‍ താലൂക്ക് സെമിനാര്‍
പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മീനച്ചില്‍ താലൂക്ക് സെമിനാറും പഠനക്ലാസും അരുണാപുരം എന്‍.ജി ഭാസ്‌കരന്‍ നായര്‍ നഗറില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് എം.കെ തോമസുകുട്ടി മുതുപുന്നയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റ്റി.ഡി. ജോസഫ്, പാലാ യൂനിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍, താലൂക്ക് ജനറല്‍ സെക്രട്ടറി വി.സി ജോസഫ് വടക്കേകുന്നേല്‍, ജില്ലാ ട്രഷറര്‍ എന്‍.പി തോമസ്, താലൂക്ക് വൈസ് പ്രസിഡന്റുമാരായ ഇഗ്നേഷ്യസ് തയ്യില്‍, സി.എം മത്തായി, അനൂബ് ജോര്‍ജ്ജ് പ്രസംഗിച്ചു.
ഇന്‍കംടാക്‌സ് സംബന്ധമായ വിഷയത്തെക്കുറിച്ച് സി.എ പ്രശാന്ത് ശ്രീനിവാസനും, തുടര്‍ന്ന് ചരക്ക് സേവന നികുതിയെക്കുറിച്ച് ഡോ. തോമസ് ജോസഫ് തൂങ്കുഴിയും (രജിസ്ട്രാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, കേരള), ഇലക്‌ട്രോണിക്‌സ് കാഷ്‌ലസ് മണിയെക്കുറിച്ച് പ്രൊഫ. ബ്രിജേഷ് ജോര്‍ജ്ജ് ജോണും ക്ലാസുകള്‍ നയിച്ചു.
സെമിനാറിനോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ലസ്ടു ക്ലാസുകളില്‍ എപ്ലസ് നേടിയിട്ടുള്ള മീനച്ചില്‍ താലൂക്കിലെ വ്യാപാരികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. വ്യാപാരികളായ ത്രിതല പഞ്ചായത്ത് അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. മീനച്ചില്‍ താലൂക്കിലെ വ്യാപാരമേഖലയിലെ മുതിര്‍ന്ന അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.
താലൂക്കിലെ മികച്ച യൂനിറ്റ്, യൂനിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുള്ള താലൂക്ക് പ്രസിഡന്റ് അവാര്‍ഡും യോഗത്തില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."