HOME
DETAILS
MAL
ചൈനയിലെ വൈറസ് വ്യാപിക്കാമെന്ന് ഡബ്ലിയു.എച്ച്.ഒ
backup
January 15 2020 | 03:01 AM
ജനീവ: ചൈനയില്‍ വന്‍ ഭീഷണിയായി പ്രത്യക്ഷപ്പെട്ട പുതിയ കൊറോണ വൈറസ് മനുഷ്യന് ഭീഷണിയായി മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ലോകമെങ്ങുമുള്ള ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന.
തായ്ലന്ഡില് വച്ച് ഒരു ചൈനീസ് സ്ത്രീയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. വൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ ബാധിച്ച 41 കേസുകളാണ് ചൈനയില്‍ കണ്ടെത്തിയത്. ഇതില്‍ ഒരു രോഗി മരിക്കുകയും ചെയ്തു. ഈ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് ചികില്‍സയില്ല.
എന്നാല്‍ ആന്റി വൈറസുകളെ പ്രയോഗിക്കാനാവുമോ എന്നു പരിശോധിച്ചുവരുകയാണ്. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് സംക്രമിക്കും. വിശേഷിച്ചും കുടുംബങ്ങളില്‍.
വൈറസിനെ നിയന്ത്രിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഡബ്ലിയു.എച്ച്.ഒ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."