ജില്ലാ ആശുപത്രിയുടെ വികസനത്തിനായി തുക അനുവദിച്ചു
കൊല്ലം: ജില്ലാ ആശുപത്രിയുടെ വികസനത്തിനായി തീരദേശ വികസന ഫണ്ടില്‍ നിന്നും 4.8 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക എച്ച്.എം.സി യോഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്.
മത്സ്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടാണ് കെട്ടിട നിര്‍മ്മാണത്തിനായി 4 കോടി രൂപയും, കാര്‍ഡിയാക് വിഭാഗത്തിന്റെ നവീകരണത്തിനായി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളത്.
യോഗത്തില്‍ മന്ത്രിയെക്കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചര്‍, വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്ണണ് ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, ജില്ലാ ആശുപത്രി സൂപ്രണ്ട്, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."