ട്രെയിനില്‍ കടത്തുകയായിരുന്ന 20 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി
കോഴിക്കോട്: അനധികൃതമായി ട്രെയിനില്‍ കൊണ്ടുവന്ന 20 കിലോ വെള്ളി ആഭരണങ്ങളും വെള്ളിക്കട്ടികളും പിടികൂടി. കച്ചെഗുഡ-മംഗളൂരു എക്‌സ്പ്രസിലെ യാത്രക്കാരനായ സേലം സ്വദേശി ഷാജഹാനില്‍ നിന്നാണ് ഒന്നര കിലോ വെള്ളിക്കട്ടിയും വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ 19.93 കിലോ വെള്ളി പിടികൂടിയത്. എട്ടര ലക്ഷത്തിലധികം രൂപ വിലവരും. ഇന്നലെ രാവിലെ ആറിനു കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ക്രൈം സ്‌ക്വാഡ് വെള്ളി ആഭരണങ്ങള്‍ പിടികൂടിയത്. പരിശോധന നടത്തുകയായിരുന്ന ക്രൈം സ്‌ക്വാഡ് സംശയാസ്പദമായ നിലയില്‍ കണ്ട ഷാജഹാനെ പിടികൂടുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണു വെള്ളി ആഭരണങ്ങളും വെള്ളിക്കട്ടിയും കണ്ടെത്തിയത്. കോഴിക്കോട്ടെ വിവിധ ജ്വല്ലറികളിലേക്കുള്ള വെള്ളിയാണെന്നാണ് ഷാജഹാന്‍ മൊഴിനല്‍കിയത്. ആഭരണങ്ങള്‍ക്ക് മതിയായ ബില്ലോ മറ്റു രേഖകളോ കൈവശമില്ലായിരുന്നു. പിടികൂടിയ വെള്ളി ആര്‍.പി.എഫ് ജി.എസ്.ടി ഇന്റലിജന്റ്‌സ് വിഭാഗത്തിനു കൈമാറി. 52,000 രൂപ നികുതിയും പിഴയും ചുമത്തിയ ശേഷം ജി.എസ്.ടി ഇന്റലിജന്റ്‌സ് വിഭാഗം വെള്ളി വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."