HOME
DETAILS

മിഠായിത്തെരുവ് അക്രമം: സംഘ്പരിവാര്‍ അക്രമികള്‍ക്കെതിരേ കലാപ ആഹ്വാനത്തിന് കേസ്

  
backup
January 06 2019 | 03:01 AM

%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%b8

കോഴിക്കോട്: മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ അടിച്ചുതകര്‍ക്കുകയും പ്രത്യേക മതവിഭാഗത്തിനു നേരെ കടുത്ത പരാമര്‍ശങ്ങളും നടത്തിയ സംഘ്പരിവാര്‍ പ്രതികള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു.  പ്രതികള്‍ കലാപാഹ്വാനം നടത്തിയതടക്കമുള്ള ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് 153 എ പ്രകാരം ടൗണ്‍ പൊലിസ് കേസെടുത്തത്. ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ തുറന്നുപ്രവര്‍ത്തിച്ച മിഠായിതെരുവിലെ കടകള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു.
ഇതില്‍ 27 പേരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും. ഇവര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റം ചുമത്തിയിരുന്നില്ല. തെളിവുകളുണ്ടായിട്ടും പ്രതികള്‍ക്കെതിരേ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘ്പരിവാര്‍ പ്രവര്‍ത്തകരെ വെള്ളിയാഴ്ചയും ഏഴുപേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും മാധ്യമങ്ങളില്‍നിന്ന് പൊലിസ് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചതിനുശേഷമാണ് പ്രതികളെ പിടികൂടിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  25 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  31 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  42 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago