ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മത്സര പരീക്ഷ പരിശീലനം
പാലക്കാട്: കേരള ഗവമെന്റിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാലക്കാട് മേഴ്‌സി ജംങ്ഷനില്‍ പ്രവര്‍ത്തിക്കു മുസ്‌ലിം യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള (പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, ബി.എസ്.ആര്‍.ബി) ആറു മാസത്തെ തീവ്ര പരിശീലനത്തിന്റെ പുതിയ ബാച്ചുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 18-വരെ ദീര്‍ഘിപ്പിച്ചു.
റഗുലര്‍, ഹോളിഡെ ബാച്ചുകളിലേക്ക് 100 സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. 80 ശതമാനം മുസ്്‌ലിം ഉദ്യോഗാര്‍ഥികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മറ്റു ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എസ്.എസ്.എല്‍.സി പാസാവുകയും 18 വയസ്സ് തികയുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജൂണ്‍ 18 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന്് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :0491 2506321 എന്ന നമ്പറിലോ സ്ഥാപനത്തില്‍ നേരിലോ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."