നഗരസഭക്കെതിരേ സത്യഗ്രഹം ഇന്ന്
തൊടുപുഴ: നഗരസഭാ ഉദ്യോഗസ്ഥരുടെ അഴിമതി അവസാനിപ്പിക്കുക, അഴിമതിക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണനേതൃത്വം തെറ്റുതിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മാപ്ലശേരില്‍ എം.ജെ സ്‌കറിയയും കുടുംബാംഗങ്ങളും ഇന്ന് രാവിലെ 10 മുതല്‍ നഗരസഭാ ഓഫിസിനു മുന്‍പില്‍ സത്യഗ്രഹം നടത്തും. തൊടുപുഴ ആന്റി കറപ്ഷന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണു സമരം. സമരത്തിന് കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് (എം) പ്രാദേശിക ഘടകങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു വര്‍ഷം മുമ്പ് നിയമാനുസൃതം പണിതീര്‍ത്ത വീടിനും കെട്ടിടത്തിനും നമ്പര്‍ നല്‍കാത്ത നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്.
തൊടുപുഴയിലെ പൊതു പ്രവര്‍ത്തകനും പഴയ ബസ് സ്റ്റാന്‍ഡില്‍ ചായക്കട നടത്തിയിരുന്നയാളുമായ മാപ്ലശ്ശേരില്‍ എം.ജെ. സ്‌കറിയയാണ് കോഴ നല്‍കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥ പീഡനത്തിനിരയാകുന്നത്. നീതി തേടിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്‌കറിയയും കുടുംബാംഗങ്ങളും മുനിസിപ്പല്‍ ഓഫിസിന് മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തുന്നത്.
മൂന്നു വര്‍ഷം മുമ്പ് തൊടുപുഴ ഭൂപണയ ബാങ്കില്‍ നിന്നും 60 ലക്ഷം രൂപ കടമെടുത്താണ് കോലാനി വെങ്ങല്ലൂര്‍ ബൈപാസില്‍ വ്യാപാര ആവശ്യത്തിനുള്ള കെട്ടിടവും അതിനോട് ചേര്‍ന്ന് വീടും നിര്‍മിച്ചത്.
മുനിസിപ്പല്‍ അംഗീകാരത്തോടെ പണിതീര്‍ത്ത കെട്ടിടങ്ങള്‍ക്ക് ചോദിച്ച തുക കൈക്കൂലി കൊടുക്കാത്തതിനെത്തുടര്‍ന്ന് എല്ലാവിധ പരിശോധനകള്‍ക്കും നിയമോപദേശത്തിനും ശേഷം അനുവദിച്ച ഒക്കുപ്പെന്‍സിയും കെട്ടിടനമ്പറുകളും അകാരണമായി റദ്ദാക്കി.
കെട്ടിട ഉടമയെ കേള്‍ക്കാതെയും നോട്ടീസ് നല്‍കാതെയും നിയമവിരുദ്ധമായിട്ടാണ് നമ്പര്‍ റദ്ദാക്കല്‍ നടത്തിയത്. ഇതിനായി ചില ഉദ്യോഗസ്ഥര്‍ വ്യാജമായി തയാറാക്കിയ സ്‌കെച്ച് എം.ജെ സ്‌കറിയയുടെ ഫയലില്‍ തിരുകി കയറ്റി.
ഇതിനുപുറമെ ചില തല്‍പരകക്ഷികളില്‍ നിന്നും കള്ളപ്പരാതി എഴുതി വാങ്ങുകയും ചെയ്തു.
ഇങ്ങനെ കൈക്കൂലി കൊടുക്കാത്തവര്‍ക്കെതിരേ കള്ളപ്പരാതി നല്‍കുന്ന ചിലര്‍ ഉദ്യോഗസ്ഥ ലോബിയുടെ സഹായികളായി മുനിസിപ്പല്‍ ഓഫിസ് കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപാണം. ഇവര്‍ വഴിയാണ് കോഴ വാങ്ങി ഫയല്‍ ചലിക്കുന്നതെന്ന് സ്‌കറിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."