HOME
DETAILS

സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.കെ ശൈലജ

  
backup
February 21 2017 | 21:02 PM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-2

 

ചെറുതോണി: കേരളത്തിലെ മെഡിക്കല്‍ കോളജ് വികസനത്തില്‍ ഇടുക്കിക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. 300 കിടക്കകളോടെയുള്ള ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിര്‍മാണ പുരോഗതി വിലയിരുത്തി സമയത്തുതന്നെ പണി പൂര്‍ത്തിയാക്കാന്‍ നിരന്തര മേല്‍നോട്ടത്തിനു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടായാല്‍ ശക്തമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം സെപ്റ്റംബര്‍ 15നും ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണം നവംബര്‍ 15നും മുമ്പായി പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവയടങ്ങിയ ബ്ലോക്കിന്റെ നിര്‍മാണത്തിനായി 76.43 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു. എല്ലാവിധ സൗകര്യങ്ങളുമുള്ള മികച്ച ആശുപത്രിയായി ഇടുക്കി മെഡിക്കല്‍ കോളജിനെ മാറ്റുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് മുഖ്യപരിഗണന നല്‍കും. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പുതിയ തസ്തികകള്‍ നിര്‍മിക്കുന്നതിന് ശ്രമിക്കും.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ അനധികൃതമായി ലീവെടുത്ത് പോകുന്ന പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. ഇടുക്കി മെഡിക്കല്‍ കോളജ് പൂര്‍ത്തിയാകുന്നതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റും. ഇടമലക്കുടിയില്‍ 99.8 ലക്ഷം രൂപമുടക്കി ആശുപത്രി നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് 22 ലക്ഷം രൂപ കൂടി ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇതോടെ ഇവിടുത്തെ ആരോഗ്യരംഗത്തെ പോരായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. ഇടമലക്കുടിയുടെ വികസനത്തിനായി പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുമെന്നും അവര്‍ അറിയിച്ചു.
ഏറെ പ്രതിബന്ധങ്ങളുണ്ടായെങ്കിലും മെഡിക്കല്‍ കോളജ് ജില്ലയില്‍ നിലനിര്‍ത്തുമെന്ന സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ ഉറപ്പ് നൂറുശതമാനവും പാലിക്കുമെന്നും അധികാരമേറ്റയുടന്‍ ഇതിനായി കൈക്കൊണ്ട നടപടികളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈദ്യതി മന്ത്രി എം.എം മണി പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ വികസനത്തിന് കക്ഷിഭേദമന്യേ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കി ജനതയുടെ സ്വപ്നമാണ് മെഡിക്കല്‍ കോളജെന്നും ഈ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി സംസ്ഥാന സര്‍ക്കാരും വകുപ്പ് മന്ത്രി ശൈലജ ടീച്ചറും കൈക്കൊള്ളുന്ന നടപടികള്‍ ഏറെ പ്രശംസനീയമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസമ്മസാജന്‍, നോബിള്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടിന്റു സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗം പി.എസ് സുരേഷ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. റംലാ ബീവി, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി മോഹനന്‍, സാമൂഹ്യ, രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിച്ചു. ഇടുക്കി ഗസ്റ്റ്ഹൗസില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത ആരോഗ്യ മന്ത്രി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago