HOME
DETAILS

മൗലാനാ ആസാദ് 'അറിവിന്റെ ചക്രവര്‍ത്തി'

  
backup
February 21 2017 | 21:02 PM

%e0%b4%ae%e0%b5%97%e0%b4%b2%e0%b4%be%e0%b4%a8%e0%b4%be-%e0%b4%86%e0%b4%b8%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a

'അറിവിന്റെ ചക്രവര്‍ത്തി'യെന്ന് ആസാദിനെ വിശേഷിപ്പിച്ചത് രാഷ്ട്രപിതാവാണ്. ആ വിശേഷണം നൂറുശതമാനം ശരിയായിരുന്നു. ചരിത്രം, കല, സാഹിത്യം, മതം തുടങ്ങി എല്ലാ വിഷയങ്ങളിലും അഗാധപാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ആസാദ്. അറബി, ടര്‍ക്കി, പേര്‍ഷ്യന്‍, ഉര്‍ദു, ഇംഗ്ലീഷ് തുടങ്ങി മിക്ക ഭാഷകളിലും നല്ല പാണ്ഡിത്യമുണ്ടായിരുന്ന ആസാദ് നിരവധി രചനകളും നടത്തിയിട്ടുണ്ട്. ആത്മകഥയായ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു'വെന്ന ഗ്രന്ഥവും ഖുര്‍ആന്‍ തര്‍ജമയായ 'തുര്‍ജുമാനുല്‍ ഖുര്‍ആനും' പ്രസിദ്ധമാണ്.


രാജ്യം സ്വാതന്ത്ര്യതൃഷ്ണയില്‍ തിളച്ചുമറിയുന്ന കാലത്താണ് ആസാദ് വളര്‍ന്നു വന്നത്. വിഭജിച്ചു ഭരിക്കുകയെന്നതായിരുന്നു ഇന്ത്യയില്‍ എക്കാലത്തും ബ്രിട്ടീഷ് തന്ത്രം. ഹിന്ദു-മുസ്‌ലിം സൗഹൃദം തകര്‍ക്കല്‍ അവരുടെ അജന്‍ഡയായിരുന്നു. ഈ ലക്ഷ്യംവച്ചാണ് 1905 ല്‍ ബംഗാള്‍ വിഭജിച്ചത്. ബ്രിട്ടീഷുകാരുടെ കുതന്ത്രം മനസ്സിലാക്കിയ ഹിന്ദു-മുസ്‌ലിം നേതാക്കള്‍ ഒറ്റക്കെട്ടായി വിഭജനത്തെ എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ക്കു ബംഗാള്‍ വിഭജനം റദ്ദു ചെയ്യേണ്ടിവന്നു. അതു ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ വിജയമായിരുന്നു.
ബംഗാള്‍ വിഭജനത്തെ എതിര്‍ത്ത വിപ്ലവകാരികളായ അരവിന്ദ്‌ഘോഷ്, ശ്യാംസുന്ദര്‍ ചക്രവര്‍ത്തി തുടങ്ങിയവരോട് അടുത്തബന്ധം പുലര്‍ത്തിയ ആസാദ് ഒരു വിപ്ലവകാരിയായി മാറി. വിപ്ലവ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍മോചിതനായ ശേഷം 1920ല്‍ ആസാദ് ഗന്ധിജിയെ കാണുകയും കോണ്‍ഗ്രസില്‍ അംഗമായി ചേരുകയും ചെയ്തു.


ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും വൈരവും അവിശ്വാസവും മാറ്റിവച്ച് ഒരുമിച്ചു പോരാടിയാല്‍ ബ്രിട്ടീഷ് ഭരണം തൂത്തെറിയാന്‍ സാധിക്കുമെന്നു ഗാന്ധിജിക്ക് ഉറപ്പുണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണപ്രസ്ഥാനവും ഒരുമിപ്പിച്ചു സമരപരിപാടിയായി മാറിയത് ഇതിനെ തുടര്‍ന്നാണ്. ഗാന്ധിജിയും ആസാദും അലി സഹോദരന്മാരും ഒരുമിച്ച മുന്നേറ്റമായിരുന്നു അത്. ഇന്ത്യയെ പിടിച്ചുകുലുക്കിയ ഒരു സമര മുന്നേറ്റമായിരുന്നു അത്. ആ സമരത്തിലും ആസാദ് ഒരു വര്‍ഷം ജയിലിലായി.
സ്വാതന്ത്ര്യസമരപോരാട്ടത്തിലെ മുന്നണിപ്പോരാളിയായി മാറിയ ആസാദിനെ 1923 ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. അന്നു പ്രായം 35. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്.


ഇടക്കാല ഗവണ്മെന്റില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധിച്ചിട്ടും ആസാദ് വഴങ്ങിയില്ല. പകരം ആസിഫലിയെ നിര്‍ദേശിക്കുകയാണു ചെയ്തത്. ഒടുവില്‍, മഹാത്മജി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണു വഴങ്ങിയത്. 1947 മുതല്‍ 1958 വരെ ഇന്ത്യയുടെ വിദ്യാഭ്യാസമന്ത്രിയായിരുന്നു.


ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങളില്‍ ആസാദിന്റെ നിര്‍ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. പ്രഥമ വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ ആസാദിന്റെ സേവനങ്ങള്‍ രാജ്യം എക്കാലവും ഓര്‍ക്കും. ആസാദിന്റെ പാണ്ഡിത്യവും ദീര്‍ഘവീക്ഷണവും പ്രായോഗിക പരിചയവും രാജ്യത്തിന്റെ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതില്‍ ഗുണകരമായി.
സമസ്തമേഖലയുടെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ബുദ്ധിയും കര്‍മശക്തിയും വളര്‍ത്തുക, മനുഷ്യന്റെ അന്തഃസത്തയെ വികസിപ്പിക്കുക, അധമവികാരങ്ങളെ ഇല്ലാതാക്കുക, സല്‍സ്വഭാവങ്ങളെ സംസ്‌കരിക്കുക... ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണു ആസാദ് വിദ്യാഭ്യാസനയത്തിന് അടിത്തറ പാകിയത്.


കാര്‍ഷിക, വ്യാവസായിക, ആരോഗ്യ, ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ക്കു കാരണം വിദ്യാഭ്യാസ ആസൂത്രണം തന്നെയാണ്. രാജ്യത്തെ മികവുറ്റ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത് ആസാദായിരുന്നു. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍, എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മിഷന്‍, കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദ മി തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ ആസാദിന്റെ സംഭാവനകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  5 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  22 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  37 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago