HOME
DETAILS

ഡല്‍ഹി ജുമാമസ്ജിദ് പാകിസ്താനിലല്ല പ്രതിഷേധിക്കരുതെന്നു പറയാന്‍ പൊലിസ് ആര്?

  
backup
January 15 2020 | 07:01 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%9c%e0%b5%81%e0%b4%ae%e0%b4%be%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf-2
 
 
 
 
 
ഫൈസാബാദ് (പട്ടിക്കാട്): പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 57ാം വാര്‍ഷിക 55ാം സനദ് ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. നാളെ വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതായിരിക്കും ജാമിഅ നൂരിയ്യയുടെ സമ്മേളനവും.
നാളെ രാവിലെ ഒന്‍പതിന് സംസ്ഥാനതല ആമില സംഗമം നടക്കും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനു  നടക്കുന്ന സിയാറത്തിന് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നേതൃത്വം നല്‍കും.
 തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അബൂ ആസിം ആസ്മി മഹാരാഷ്ട്ര ഉദ്ഘാടനം ചെയ്യും. സയ്യിദ് സഫ്ദര്‍ അലി ഖാസിമി അല്‍ ഹുസൈനി മുഖ്യാതിഥിയായിരിക്കും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാകും. ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട്, ഇ.പി മൂസഹാജി, അഡ്വ. എം. ഉമര്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, കെ.എ അബ്ദുറഹ്മാന്‍ ഫൈസി, എം.സി മായിന്‍ഹാജി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സംസാരിക്കും. നിര്‍മാണ്‍ മുഹമ്മദലി ഹാജി അല്‍ മുനീര്‍ മാസിക ഏറ്റുവാങ്ങും. വൈകിട്ട് ഏഴിനു നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ സംസാരിക്കും.
17 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് 'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ' സെഷന്‍ നടക്കും. 2.30 ന് വേദി രണ്ടില്‍ നടക്കുന്ന അറബി ഭാഷാ ശില്‍പശാല ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ലീഡേഴ്‌സ് മീറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ഇസ്‌ലാമിക് മാഷപ്പ് മത്സരം നടക്കും. 18ന് ഗ്രാന്‍ഡ് സെല്യൂട്ട് നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. 9.30ന് ഡെലിഗേറ്റ് കോണ്‍ഫറന്‍സ് നടക്കും.  10.30ന് ജൂനിയര്‍ കോണ്‍ക്ലേവ് കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ രണ്ടാം സെഷന്‍ സാബിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ജൂനിയര്‍ കോണ്‍ക്ലേവ് രണ്ടാം സെഷന്‍ നടക്കും. സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വേദി രണ്ടില്‍ വൈകിട്ട് 4.30ന് നടക്കുന്ന മോട്ടിവേഷന്‍ പ്രോഗ്രാമിന് ജാഫര്‍ താനൂര്‍ നേതൃത്വം നല്‍കും. വൈകിട്ട് ഏഴിന് നടക്കുന്ന ഫിഖ്ഹ് കോണ്‍ഫറന്‍സ് ഹൈദര്‍ ഫൈസി പനങ്ങാങ്ങരയുടെ അധ്യക്ഷതയില്‍ യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.'ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സോഷ്യല്‍ മീഡിയയും: കര്‍മശാസ്ത്ര സമീപനം' എന്ന വിഷയം ഹംസ ഫൈസി ഹൈത്തമി അവതരിപ്പിക്കും.
19ന് ഞായര്‍ കാലത്ത് ഒന്‍പതിന് നടക്കുന്ന മുല്‍തഖല്‍ ഹുഫ്ഫാള് സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 10ന് വേദി രണ്ടില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി കോണ്‍ഫറന്‍സ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. 10.30 ന് വേദി മൂന്നില്‍   കന്നട സംഗമം നടക്കും. 11.30 ന് നടക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സ് മണി ശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാവും. സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖ്യാതിഥിയായിരിക്കും. പ്രതിരോധം, വിദ്യാഭ്യാസ മുന്നേറ്റം എന്ന പ്രമേയത്തിലൂന്നി എന്‍.ആര്‍.സി യുഗത്തില്‍ മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങള്‍ രൂപപ്പെടുത്തേണ്ട അജന്‍ഡകള്‍ വിശദീകരിച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയമവതരിപ്പിക്കും.
രണ്ടുമണിക്ക് നടക്കുന്ന അലുംനി മീറ്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാകും. 2.30 ന് നടക്കുന്ന 'മുന്‍തദ' ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. വേദി മൂന്നില്‍ രണ്ടുമണിക്ക് പ്രവാസി സംഗമം നടക്കും.
വൈകിട്ട് 5.00ന് നടക്കുന്ന മൗലിദ് സദസിന് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 6.30 ന് നടക്കുന്ന സനദ്ദാന സമാപന സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാവും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago