തല മറയ്ക്കാന്‍ വിസമ്മതിച്ച ലെ പെന്‍ ലബനാന്‍ ഗ്രാന്‍ഡ് മുഫ്തിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി
ബ്യൂററ്റ് (ലബനാന്‍) : ഫ്രാന്‍സ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്നിട്ടു നില്‍ക്കുന്ന മറീന്‍ ലെ പെന്‍ തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ലബ്‌നാനിലെ പ്രമുഖ സുന്നി നേതാവ് ഗ്രാന്‍ഡ് മുഫ്തിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.
തലമറയ്ക്കാനുള്ള അസൗകര്യം വ്യക്തമാക്കിക്കൊണ്ടാണ് കൂടിക്കാഴ്ച്ച റദ്ദാക്കുന്നതായി അവര്‍ അറിയിച്ചത്.
2015ല്‍ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായുള്ള കൂടിക്കാഴ്ചയില്‍ തലമറച്ചിരുന്നില്ലെന്നും എല്ലാ ബഹുമാനത്തോടെയുമാണ് കൂടിക്കാഴ്ച ഒഴിവാക്കുന്നതെന്നും ലെ പെന്‍ പറഞ്ഞു.
ഏപ്രില്‍ 23ന് നടക്കാന്‍ പോകുന്ന ഫ്രാന്‍സ്് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രാങ്കോ-ലബനീസ് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ലെ പെന്‍ രണ്ട് ദിവസത്തെ ലബനാന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.
2004 മുതല്‍ ഫ്രാന്‍സിലെ സ്‌കൂളുകളിലും 2011 മുതല്‍ പൊതുസ്ഥലങ്ങളിലും ബുര്‍ഖ,നിഖാബ് തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
ലെ പെന്‍ മുന്‍പുതന്നെ തലമറയ്ക്കുന്നതിനോടും മറ്റു മതചിഹ്നങ്ങളോടുമുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."