HOME
DETAILS
MAL
'കലാ രംഗത്തെ കഴിവുകള്‍ ദീനീ പ്രബോധനത്തിനും സാമൂഹിക സേവനത്തിനും വിനിയോഗിക്കുക'
backup
January 15 2020 | 07:01 AM
ഫൈസാബാദ് (പട്ടിക്കാട്): കലാ - സാഹിത്യ വിദ്യാര്‍ഥികളുടെ കഴിവുകള്‍ ദീനീ പ്രബോധനത്തിനും സാമൂഹിക സേവനത്തിനും വിനിയോഗിക്കണമെന്ന് സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്. ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാതല ദര്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികവുറ്റ കലാപ്രതിഭകള്‍ ദര്‍സുകളില്‍നിന്ന് വളര്‍ന്നു വരുന്നുണ്ട്. കലാരംഗം മൂല്യങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇസ്ലാമിക കലകള്‍ക്ക് വലിയ ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്. കലയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. വിദ്യാര്‍ഥികളുടെ സര്‍ഗവാസന പോത്സാഹിപ്പിക്കുന്നതില്‍ ജാമിഅ ദര്‍സ് ഫെസ്റ്റ് വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എന്‍. സൂപ്പി അധ്യക്ഷനായി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പുത്തനഴി മൊയ്തീന് ഫൈസി, ബാപ്പു ഫൈസി പാതിരമണ്ണ, കെ. ഇബ്റാഹിം ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഖാദര്‍ ഫൈസി കുന്നുംപുറം, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്തഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി, ശുഐബ് ഫൈസി, സി.കെ മൊയ്തീന് ഫൈസി കോണോംപാറ, എ. ഫാറൂഖ് ഹാജി വേങ്ങൂര്‍, ഹനീഫ പട്ടിക്കാട്, അസീസ് പട്ടിക്കാട്, എ.കെ.കെ മരക്കാര്‍ സംസാരിച്ചു.
സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് രാവിലെ എട്ട് മുതല്‍ നടക്കും. 11 വേദികളിലായി നടക്കുന്ന പരിപാടികളില്‍ മേഖലാ മത്സരങ്ങളില്‍ യോഗ്യത നേടിയ ആയിരത്തോളം പള്ളി ദര്‍സ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 60 ഇനങ്ങളിലാണ് മത്സരം നടക്കുക. വൈകിട്ട് അഞ്ചിന് ഓസ്ഫോജ്ന കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഖില കേരള ഹിഫ്ള് മത്സരം സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. 6.30ന് നടക്കുന്ന അവാര്‍ഡ് സെഷന് മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ അധ്യക്ഷതയില്‍ സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായിരിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."