ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ട്രംപിനെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ വംശജ
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയവരില്‍ ഇന്ത്യന്‍ വംശജയും. ഫെല്‍ത്തം ആന്റ് ഹെസ്റ്റണ്‍ എം.പിയായ സീമ മല്‍ഹോത്രയാണ് വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന മൂന്നു മണിക്കൂര്‍ സംവാദത്തില്‍ ട്രംപിനെതിരേയും ബ്രിട്ടീഷ് സര്‍ക്കാരിനെതിരേയും ശക്തമായി പ്രതികരിച്ചത്.
ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ട്രംപിന്റെ നയനിലപാടുകളെ എങ്ങനെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്നതെന്നും ലേബര്‍ പാര്‍ട്ടിയുടെ എം.പിയായ സീമ മല്‍ഹോത്ര ചോദിച്ചു.
ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ബ്രിട്ടനില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാരിന് 1.8 ദശലക്ഷം ഒപ്പുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി അലന്‍ ഡങ്കന്റെ നേതൃത്വത്തില്‍ ബ്രട്ടീഷ് എം.പിമാരുടെ സംവാദം നടന്നത്.
ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ശക്തമായ പ്രതികരണമാണ് എം.പിമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞയാഴ്ച്ച ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."