'കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപം'
കൊല്ലം: കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപമാണന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്ന ആര്.എസ്.എസിനോട് പൊലിസിന് മൃദു സമീപനമാണ്. എന്നാല്‍ ജനാധിപത്യരീതിയില്‍ സമാധാനപരമായി സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വാഹനം ഇടിച്ചു കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത.്
ഇത് പിണറായിയുടെ ആര്.എസ്.എസ് മുഖത്തിന്റെ തെളിവാണ്. ഇതിനെതിരെ നാളെ കൊല്ലം ഈസ്റ്റ് സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ഇ.സജയ്ഖാന്‍ യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ പ്രേംരാജ് അധ്യക്ഷനായി.
ആര്.എസ്.അബിന്‍, പ്രദീപ് മാത്യൂ, ഷെഫീഖ് കിളികൊല്ലൂര്‍, വിഷ്ണു സുനില്‍ പന്തളം, സജുദാസ്, കിഷോര്‍ അമ്പലക്കര, അസൈന്‍ പള്ളിമുക്ക്, ബി.എച്ച്.നിഫാല്‍, ഷെഫീഖ് ചെന്താപൂര്, ഷാജഹാന്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."