ആരേയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി
വൈപ്പിന്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരേയും നിര്‍ബന്ധപൂര്‍വ്വം കുടിയൊഴുപ്പിക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍ . വേഗത കൂട്ടി എല്ലാ മേഖലയിലേയും വികസന പ്രവര്‍ത്തനങ്ങള്‍പെട്ടന്ന് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പളളിപ്പുറം കോണ്‍വന്റ് ബീച്ച് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചെറായി ബീച്ചിനും മുനമ്പം ഹാര്‍ബറിനും മധ്യത്തിലായി സ്ഥിതിചെയ്യുന്ന പള്ളിപ്പുറം ബീച്ചിലേക്ക് ഒരു പാലമെന്നത് തദ്ദേശവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്നു. വേലിയേറ്റങ്ങളിലും മഴക്കാലത്തുമെല്ലാം നാട്ടുകാര്‍ പൊയില്‍ കടക്കുന്നത് പഞ്ചായത്ത് കടത്തുവഞ്ചിയെ ആശ്രയിച്ചാണ്. പുതിയ പാലത്തിന്റെ നിര്‍മാണം ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നതോടൊപ്പം ചെറായി ഉള്‍പ്പെടെ വൈപ്പിനിലെ ബീച്ചുകളിലേക്ക് പുതിയ ഒരു പാത കൂടി തുറക്കുകയാണ്. 24.46 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതനുസരിച്ച് പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. കെ.ടി മാത്യു ആന്റ് കമ്പനി
യാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
എസ്. ശര്‍മ്മ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.ടി ബിന്ദു റിപ്പോര്‍ട്ട് അവതരപ്പിച്ചു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് രമണി അജയന്‍, പി.വി ലൂയിസ്, സുബോധ ഷാജി,ബിന്ദു രാജേഷ്, ഷിമ്മി പ്രീതന്‍, സുനില്‍ ദേവസി, അബ്ദുള്‍ റഹിമാന്‍, ഡെയ്‌സി ജോണ്‍സണ്‍, എം.ടി ഷാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."