പാര്‍ട്ടി കൊടിമരത്തില്‍ അടിവസ്ത്രം തൂക്കിയ സംഭവം പൊലിസിന് തലവേദനയായി
ചേര്‍ത്തല : പാര്‍ട്ടിയുടെ കൊടിമരത്തില്‍ അടിവസ്ത്രം തൂക്കിയ സംഭവത്തില്‍ ചേര്‍ത്തല പൊലീസ് പുലിവാല് പിടിക്കുന്നു. സംഭവം കടക്കരപ്പള്ളി പഞ്ചാായത്തിലാണ്. ഇവിടെപുള്ളാത്ത് വളവിലെ സിപിഎമ്മിന്റെ കൊടിമരത്തില്‍ ആണ് ഇന്നലെ രാവിലെ ആരുടെയോ അടിവസ്ത്രം തൂങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ വിപ്ലവ അനുഭാവികള്‍ രോഷാകുലരായി. ആദര്‍ശം വ്രണപ്പെട്ട സഖാക്കള്‍ കുപിതരായി രംഗത്തെത്തി. രക്തസാക്ഷികളുടെ ചെങ്കൊടിയെ അപമാനിച്ച സംഘപരിവാരങ്ങളെ പാഠം പഠിപ്പിക്കാന്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കണ്ട പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഡോഗ് സ്‌ക്വാഡും വന്നു. പക്ഷേ സ്‌ക്വാഡിന്റെ കൂടെയുള്ള നായക്ക് രാഷ്ട്രീയം മനസിലായില്ലെന്ന് തോന്നുന്നു. മണം പിടിച്ച നായഓടിക്കയറിയത് ഘടകകക്ഷിയിലെ ഒരാളുടെ വീട്ടിലേക്കാണെന്നാണ് നാട്ടുകാര്‍ പറയുന്നു. അതേ സമയം നായ മണം കിട്ടാതെ നില്ക്കുകയായിരുന്നുവെന്നാണ് പട്ടണക്കാട് പോലീസ് പറയുന്നത്. ഏതായാലും നാട്ടുകാരെയും പോലീസിനെയും വെള്ളം കുടിപ്പിച്ച സംഭവത്തില്‍ കേസൊന്നും എടുത്തിട്ടില്ലെന്ന് പട്ടണക്കാട് എസ് ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."