മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം: ആദിവാസികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ഒത്താശക്കെതിരെയെന്നും മുന്നറിയിപ്പ്
മേപ്പാടി: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. പുലര്‍ച്ചെയോടെ നടന്ന ആക്രമണത്തില്‍ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. കസേരകളില്‍ ചിലത് പുറത്തിട്ട് കത്തിച്ചു. റിസോര്‍ട്ട് നില്ക്കുന്നയിടത്തായി ഒരു പോസ്റ്റില്‍ എന്താണ് ആക്രമണത്തിന് കാരണമെന്നും വിശദീകരിക്കുന്നുണ്ട്.
അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയില്‍ തടഞ്ഞ് റിസോര്‍ട്ടിലേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ടൂറിസ്റ്റുകളുടെ ആഗ്രഹത്തിന് ഒത്താശ ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരായാണ് ഈ ആക്രമണമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. സി.പി.ഐ (മാവോയിസ്റ്റ്), നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്റര്‍. ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കണമെന്നും ഇവര്‍ പോസ്റ്ററില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."