തുറവൂരിലെ ഹര്‍ത്താല്‍ ആക്രമണം: പൊലിസ് കേസെടുത്തു
ചേര്‍ത്തല: താലൂക്കില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടന്ന തുറവൂരില്‍ പട്ടണക്കാട്, കുത്തിയതോട് പൊലിസുകള്‍ അഞ്ച് കേസുകളെ ടുത്തു. അന്ധകാരനഴിയിലെ സി.പി.എം വെയിറ്റിങ്ങ് ഷെഡ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയിലും, ദേശീയപാത ഉപരോധവും അക്രമണവും എന്നിവയിലാണ് പട്ടണക്കാട് പൊലിസ് കേസെടുത്തിട്ടുള്ളത്.
ദേശീയപാത ഉപരോധം, സൂപ്പര്‍ മാര്‍ക്കറ്റ് അക്രമണം, എസ്.പി ഹരിശങ്കറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് എന്നിവയിലാണ് കുത്തിയതോട് പൊലിസ് കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ആക്രമണങ്ങളും സംഘര്‍ഷാവസ്ഥയും വ്യാഴാഴ്ച രാത്രിയോടെയാണ് അയവ് വന്നത്.ബുധനാഴ്ച വൈകുന്നേരം സി.പി.എം അരൂര്‍ ഏരിയാകമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഏരിയാ കമ്മിറ്റി ഓഫിസിനു മുന്നിലെ കമാനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും തകര്‍ത്തു. തറവുര്‍ കവലയ്ക്ക് തെക്കുംവടക്കും ഭാഗത്തുണ്ടായിരുന്ന സി.ഐ.ടി.യു വെയിറ്റിങ്ങ് ഷെഡുകള്‍ പൊളിച്ച് തീയിട്ടു. കൊടികള്‍ നശിപ്പിക്കപ്പെട്ടു.തുറവൂര്‍ കവലയിലെ സൂപ്പര്‍ മാര്‍ക്കറ്റ് തകര്‍ത്തു പരിസരത്തെ മറ്റു രണ്ടു കടകളും ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് മറുവിഭാഗം തുറവൂര്‍ കവലയിലെ ബി.എം.സ് വെയിറ്റിങ്ങ് ഷെഡ് പൊളിച്ചു കളഞ്ഞു .ചാവടിയിലെ കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."