HOME
DETAILS
MAL
അഫ്ഗാനില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്യുവതിയെ വിട്ടുകിട്ടാന്‍ പ്രത്യേക ദൗത്യസംഘം
backup
June 10 2016 | 10:06 AM
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകയെ വിട്ടുകിട്ടാല്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ഇവരെ വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അഫ്ഗാന് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രാജ്യാന്തര എന്‍ജിഒ ആയ അഖാ ഖാനില്‍ പ്രവര്‍ത്തിക്കുന്ന ജൂഡിത് ഡിസൂസയെയാണ് വ്യാഴാഴ്ച രാത്രി അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."