നിര്‍ഭയകേസ്: മരണ വാറണ്ടിന് സ്റ്റേയില്ല, മുകേഷ് സിങിന്റെ ഹരജി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ് നല്കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതിയുടെ അപ്പീലും പുനപ്പരിശോധനാ ഹരജിയും തിരുത്തല്‍ ഹരജിയും സുപ്രീം കോടതി തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, മരണവാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചത്.
വധശിക്ഷ നടപ്പാക്കുന്നതു നീണ്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായി മാത്രമേ ഇപ്പോഴത്തെ ഹരജിയെ കാണാനാവൂ എന്ന് ഉത്തരവില്‍ ജസ്റ്റിസ് മന്മോഹന് അഭിപ്രായപ്പെട്ടു. 2007മുതല്‍ തിരുത്തല്‍ ഹരജിയും ദയാഹരജിയും നല്കാന് സമയം ലഭിച്ചിട്ടും പ്രതി അതു ചെയ്തില്ല. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ്ങിന് സുപ്രിം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് മന്മോഹന് വ്യക്തമാക്കി.
വാദത്തിനിടെ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ ദയാഹരജി നല്കിയ സാഹചര്യത്തിലാണ് ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."