സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷനു പുതിയ ഭാരവാഹികള്‍
ചേളാരി : സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി കെ.ടി ഹംസ മുസ്‌ലിയാരും ജനറല്‍ സെക്രട്ടറിയായി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറവും ട്രഷററായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സയ്യിദ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍, മെട്രോ മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, എം അബ്ദുല്‍ റശീദ് കൊല്ലം, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി മംഗലാപുരം (വൈസ് പ്രസിഡണ്ട്), കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (വര്‍ക്കിംഗ് സെക്രട്ടറി), കെ.പി കോയ കുറ്റിക്കാട്ടൂര്‍, പി.കെ.ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എം.എ ഖാദിര്‍ വെളിമുക്ക്, ഹാജി സാദാലിയാഖത്തലി ഖാന്‍ കല്ലടിക്കോട്, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ (സെക്രട്ടറി), കെ.എം കുട്ടി എടക്കുളം (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവര്‍ മറ്റു ഭാരവാഹികളായും ഡോ. എച്ച് മുഹമ്മദ് യൂസുഫ് (കന്യാകുമാരി), അഡ്വ. എം സുബൈര്‍ (തിരുവനന്തപുരം), കെ. ശറഫുദ്ദീന്‍ (കൊല്ലം), കെ. ശരീഫ് കുട്ടി ഹാജി, ഒ.എം ശരീഫ് ദാരിമി (കോട്ടയം), ദിലീഫ് അബ്ദുല്‍ ഖാദിര്‍ (പത്തനംതിട്ട), അലി കുഞ്ഞ് (ഇടുക്കി), മുജീബ് റഹ്മാന്‍ (ആലപ്പുഴ), സിയാദ് ചെമ്പറക്കി (എറണാകുളം), ശഹീര്‍ ദേശമംഗലം (തൃശൂര്‍), അഡ്വ. നാസര്‍ കാളംപാറ (പാലക്കാട്), സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എന്‍.ടി.സി മജീദ് (മലപ്പുറം ഈസ്റ്റ്), എ.കെ.കെ മരക്കാര്‍, എം.എ ഖാദര്‍, സി. മൂസ ഹാജി (മലപ്പുറം വെസ്റ്റ്), സയ്യിദ് എ.പി.പി തങ്ങള്‍, പി. മാമുക്കോയ ഹാജി എഞ്ചിനീയര്‍ (കോഴിക്കോട്), എം മുഹമ്മദ് ബശീര്‍ (വയനാട്), മുഹമ്മദ്ബ്‌നു ആദം (കണ്ണൂര്‍), എം.എസ് തങ്ങള്‍, മൊയ്തീന്‍ കല്ലംപാടി (കാസര്‍ഗോഡ്), താജ് മൊയ്തീനബ്ബ ഹാജി (ദക്ഷിണ കന്നട), സി.പി.എം ബശീര്‍ ഹാജി (കൊടക്) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുക്കപ്പെട്ടു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.എം.എം.എ വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."