'രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ കര്‍ശനമായി നേരിടും'
തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ അക്രമസമരം നടത്തുന്നവരെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. പ്രളയകാലത്ത് കേരളത്തിലുണ്ടായ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ സ്ത്രീകളടക്കമുള്ളവര്‍ തയാറല്ലെന്നതിന്റെ ഉദാഹരണമാണ് ജനുവരി ഒന്നിന് നടന്ന വനിതാമതില്‍. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ത്രീകള്‍ക്ക് കല്‍പ്പിക്കപ്പെട്ട അയിത്തമെന്നും കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റാന്‍ മതനിരപേക്ഷതയുള്ള അഭിമാനബോധമുള്ള മലയാളികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂവത്തുംകടവ് ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണബാങ്കിന്റെ മതില്‍മൂല ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണപ്രസ്ഥാനം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ്. നോട്ട് നിരോധനസമയത്ത് സഹകരണമേഖലയുടെ തായ് വേരറുക്കാനും അടിത്തറയിളക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിച്ചു. കുടുംബശ്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചില പുതുതലമുറാ ബാങ്കുകളും ഇത്തരത്തിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെതിരേ അയല്‍ക്കൂട്ടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കുടുംബശ്രീകളെ സഹായിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സംസ്ഥാന കേരളബാങ്ക് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ നിലവില്‍ വരും. മനുഷ്യന്‍ ഇടപെടുന്ന ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരണപ്രസ്ഥാനം വേരൂന്നിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങള്‍ക്കു മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് സഹകരണമേഖലയുടെ അടിത്തറ. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കായുള്ള ലൈഫ് കെയര്‍ പദ്ധതിയ്ക്ക് 450 കോടി രൂപ കൂടി അടുത്ത ആഴ്ച നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷനായി. ബാങ്കിന്റെ സെയ്ഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി നിര്‍വഹിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ്‌കുമാര്‍ ആദ്യനിക്ഷേപം സ്വീകരിക്കല്ലും മതിലകം പഞ്ചായത്ത് പ്രസിഡണ്ട് ഇ.ജി സുരേന്ദ്രന്‍ ആദ്യവായ്പാവിതരണവും ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു ആദ്യ എം.ഡി.എസ് സ്വീകരണവും നിര്‍വഹിച്ചു. പൂവത്തുംകടവ് ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്റ് എം.ആര്‍ ജോഷി, സഹകരണസംഘം അസി. രജിസ്ട്രാര്‍ സി.കെ ഗീത, വിവിധ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."